കുടിവെള്ളം ചോദിച്ചെത്തി വയോധികയെ കെട്ടിയിട്ടു; പട്ടിമറ്റത്ത് സ്വർണാഭരണങ്ങൾ കവർന്നു

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: എറണാകുളം പട്ടിമറ്റത്ത് വീട്ടിൽ തനിച്ചായിരുന്ന വയോധികയെ കൈകാലുകൾ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു. കുടിവെള്ളം ചോദിച്ചെത്തിയ മോഷണസംഘമാണ് വയോധികയെ ആക്രമിച്ച് കവർച്ച നടത്തിയത്.

വീട്ടിൽ മറ്റാരുമില്ലാത്ത സമയം മനസ്സിലാക്കിയാണ് സംഘം എത്തിയത്. കുടിവെള്ളം ആവശ്യപ്പെട്ട് വീട്ടിലെത്തിയവർ പിന്നീട് വയോധികയെ കീഴ്പ്പെടുത്തി കൈകാലുകൾ കെട്ടിയിടുകയായിരുന്നു. തുടർന്ന് വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളുമായി സംഘം കടന്നുകളഞ്ഞു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടത്തുന്നത്. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.

Share