ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി ഡോക്ടർമാർ; 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും; സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് പൊലീസ്
കൊച്ചി: കലൂർ ജവഹർലാൽ സ്റ്റേഡിയത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കവേ ഗാലറിയിൽ നിന്ന് കാൽ വഴുതി വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി ഡോക്ടർമാർ അറിയിച്ചു. ...

