2024 NATIONAL ELECTION - Janam TV

2024 NATIONAL ELECTION

ഏതുസീറ്റ് നിലനിർത്തുമെന്ന് ചോദ്യം; തീരുമാനിച്ചില്ല, ആലോചനയിലാണെന്ന് രാഹുൽ; വയനാട്ടിൽ തുറന്ന സ്നേഹത്തിന്റെ കട പൂട്ടുമോ?

ന്യൂഡൽഹി: വയനാട് നിലനിർത്തണോയെന്ന് തീരുമാനിച്ചിട്ടില്ലെന്നും ആലോചിച്ച് മാത്രമേ അക്കാര്യം തീരുമാനിക്കൂവെന്നും കോൺഗ്രസ് നേതാവ് രാഹുൽ. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം നടന്ന കോൺഗ്രസ് നേതാക്കളുടെ വാർത്താസമ്മേളനത്തിലാണ് ...

കങ്കണയെ നെഞ്ചേറ്റി മാണ്ഡി; വിജയത്തിൽ പ്രതികരണവുമായി താരം

ഷിംല: മാണ്ഡി ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയും നടിയുമായ കങ്കണ റണാവത്തിന് വമ്പൻ ജയം. എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്നും മാണ്ഡിയിലെ ജനങ്ങളോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അവർ ...

സുരേഷ് ​ഗോപിയുടെ മിന്നും വിജയം ആഘോഷമാക്കി പ്രവർത്തകർ; തൃശൂരിൽ രാജകീയ വരവേൽപ്പ്

തൃശൂർ: കേരള രാഷ്ട്രീയത്തിന്റെ ചരിത്രം മാറ്റിക്കുറിച്ചുകാണ്ട് മിന്നും വിജയം കരസ്ഥമാക്കിയ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി തന്റെ പ്രവർത്തകരുടെ ആഘോഷത്തിൽ പങ്കുചേരാൻ തൃശുരിലെത്തി. വൻ സ്വീകരണമാണ് ബിജെപി ...

അച്ഛൻ തൃശൂർ എടുത്തു; സുരേഷ് ഗോപിയുടെ വിജയത്തിൽ മധുര പ്രതികരണവുമായി മാധവ് സുരേഷ്

തിരുവനന്തപുരം: തൃശൂരിൽ നിന്ന്  പാർലമെന്റിലേക്ക് ജയിച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ച് മകൻ മാധവ് സുരേഷ്. തൃശൂർ എടുത്തു എന്ന അടിക്കുറിപ്പോടെയാണ് അച്ഛന്റെ ലീഡ് ഉൾപ്പെടെയുള്ള ഫോട്ടോ ഇൻസ്റ്റഗ്രാം ...

ഇത്തവണ ‘കനൽത്തരി’ ആലത്തൂരിൽ നിന്നും; ‘പാട്ട് പാടി’ ജയിക്കാമെന്ന് രമ്യയുടെ മോഹം പൊലിഞ്ഞു; എൽഡിഎഫ് ക്യാമ്പിൽ മൗനം

പാലക്കാട്: ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ വിജയിച്ചു. 20,143 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ദേവസ്വം മന്ത്രി ​കൂടിയായ കെ രാധാകൃഷ്ണൻ ജയിച്ചത്. എൻഡിഎയുടെ ടി എൻ സുരസു ...

വിജയം ഉറപ്പിച്ച് ബിജെപി; ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ആഘോഷം തുടർന്ന് പ്രവർത്തകർ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ ആഘോഷ തിമിർപ്പിൽ ഡൽഹി. ഡൽഹിയിലെ ബിജെപി പാർട്ടി ആസ്ഥാനത്തിന് പുറത്ത് വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. ന​ഗരത്തിലുടനീളം മധുരം വിതരണം ...

“ഇൻഡി മുന്നണിയുടേതാണ് കോൺഗ്രസ്, അവരില്ലാതെ പ്രതിപക്ഷ സഖ്യമില്ല”; കനലൊരു തരിയിൽ പ്രതികരിച്ച് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ​കേരളത്തിൽ യുഡിഎഫ് നേടിയ വിജയത്തെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.‌ ഇൻഡി മുന്നണിയുടെ ഭാ​ഗമാണ് കോൺ​ഗ്രസെന്നും കോൺ​ഗ്രസ് കൂടാതെ ഇൻ‍ഡി മുന്നണിയില്ലെന്ന് ആർക്കാണ് ...

മലയാളികൾ നെഞ്ചേറ്റിയ ഭരത്ചന്ദ്രനും നകുലനും പെരുമലയനും; സൂപ്പർസ്റ്റാർ പദവിയിൽ നിന്ന് രാഷ്‌ട്രീയനേതാവിലേക്ക് ഉയ‍ർന്ന് സുരേഷ് ഗോപി

ഒരു രാഷ്ട്രീയക്കാരൻ എന്നതിലുപരിയായി മലയാളികളുടെ മനസിൽ ഒരു സൂപ്പർസ്റ്റാറിന്റെ സ്ഥാനമാണ് മലയാളികള്‍ക്കിടയില്‍ സുരേഷ് ഗോപിക്കുള്ളത്. മലയാള സിനിമയിലെ ഏറ്റവും മികച്ച പൊലീസ് കഥാപാത്രങ്ങളെയാണ് അദ്ദേഹം വെള്ളിത്തിരയിൽ അഭിനയിച്ച് ...

കാവിയിൽ മുങ്ങി ഹിമാചൽപ്രദേശ്; നാല് മണ്ഡലങ്ങളിലും വിജയക്കുതിപ്പ് തുടർന്ന് എൻഡിഎ സ്ഥാനാർത്ഥികൾ, കങ്കണയ്‌ക്കും അനുരാഗ് ഠാക്കൂറിനും വൻ ഭൂരിപക്ഷം

ഷിംല: എൻഡിഎ സർക്കാരിനൊപ്പം നിന്ന് ഹിമാചൽ പ്രദേശിലെ ജനങ്ങൾ. സംസ്ഥാനത്തെ നാല് ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികൾക്കാണ് ജയം. ഹാമിർപുരിൽ സിറ്റിംഗ് എംപി കൂടിയായ അനുരാഗ് ഠാക്കൂർ, ...

കന്നിയങ്കത്തിൽ വൻ വിജയവുമായി സുഷമ സ്വരാജിന്റെ പ്രിയപുത്രി ബൻസൂരി സ്വരാജ്

ന്യൂഡൽഹി: ഡൽഹിയിൽ ഹാട്രിക് വിജയം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. മുതിർന്ന ബിജെപി നേതാവ് സുഷമ സ്വരാജിന്റെ മകൾ ബൻസൂരി സ്വരാജ് വമ്പൻ വിജയത്തിലേക്കാണ് നടന്നടുത്ത് കൊണ്ടിരിക്കുന്നത്. ഇതുവരെ 354,789 ...

പിണറായിയുടെ ബൂത്തിലും ശക്തി തെളിയിച്ച് ബിജെപി; പരാജയം സമ്മതിച്ച് ജയരാജൻ; ഇടിഞ്ഞ് എൽഡിഎഫ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ബൂത്തിൽ ബിജെപിക്ക് വോട്ട് ഇരട്ടിയായി.  2019ൽ ബിജെപിക്ക് കിട്ടിയ 53 വോട്ട് ഇത്തവണ 115 വോട്ടായി ഉയർന്നു. ബൂത്തിൽ എൽഡിഎഫ് ലീഡ് ...

ലക്ഷത്തോളമായിരുന്ന ഭൂരിപക്ഷം വീണത് 16,000ലേക്ക്; അവസാന ലാപ്പിൽ യുഡിഎഫിനെ രക്ഷിച്ച് തീരദേശം; രാജീവിൻ്റേത് വലിയ വെല്ലുവിളിയെന്ന് തരൂർ

തിരുവനന്തപുരം: ജയപരാജയങ്ങൾ മാറിമറിഞ്ഞ തിരുവനന്തപുരം മണ്ഡലത്തിൽ അവസാന ലാപ്പിൽ ശശി തരൂറിന്റെ തടി രക്ഷിച്ചത് തലസ്ഥാനത്തെ തീരദേശം. ഇഞ്ചോടിച്ച് പോരാട്ടം കാഴ്ചവച്ച രാജീവ് ചന്ദ്രശേഖരനാണ് വോട്ടെണ്ണലിന്റെ ഒരു ...

‘ തരം താഴ്‌ത്തി ചവിട്ടി തേച്ചവരുടെ മുന്നിലൂടെ വിജയകിരീടം ചൂടി നിൽക്കേണ്ടത് നിങ്ങൾ തന്നെയാണ് സുരേഷേട്ടാ ‘ ; നടി റോഷ്ന ആൻ റോയ്

‘ തരം താഴ്ത്തി ചവിട്ടി തേച്ചവരുടെ മുന്നിലൂടെ വിജയകിരീടം ചൂടി നിൽക്കേണ്ടത് നിങ്ങൾ തന്നെയാണ് സുരേഷേട്ടാ ‘ ; നടി റോഷ്ന ആൻ റോയ് തൃശൂരില്‍ വമ്പൻ ...

തൃശൂരിലെ വിജയം; കേരളം ബിജെപിക്ക് ബാലികേറാ മല എന്ന് പറഞ്ഞവർക്കുള്ള തിരിച്ചടി; കള്ള പ്രചാരണങ്ങളെ അതിജീവിച്ച് ബിജെപി മുന്നേറി: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഭാരതീയ ജനതാ പാർട്ടി സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഉജ്ജ്വലമായ വിജയം സ്വന്തമാക്കിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയത്തിൽ മികച്ച ...

തൃശൂരിൽ പ്രവർത്തകർ മിഷനറി പോലെ പ്രവർത്തിച്ചു; മണ്ഡലത്തെ ഹൃദയത്തോട് ചേർക്കുന്നു, വിജയം ബലിദാനികളുടെ കുടുംബങ്ങൾക്ക് സമർപ്പിക്കുന്നു : സുരേഷ് ഗോപി

തിരുവനന്തപുരം: തന്റെ വിജയത്തിൽ പാർട്ടി പ്രവർത്തകർക്ക് നന്ദി അറിയിച്ച് സുരേഷ് ഗോപി. കഴിഞ്ഞ 5 വർഷമായി പാർട്ടി പ്രവർത്തകർ ഒരു മിഷനറിയായാണ് മണ്ഡലത്തിൽ പ്രവർത്തിച്ചത്. താൻ ആവശ്യപ്പെട്ടതെല്ലാം ...

ആംആദ്‌മിയും കോൺ​ഗ്രസും ഒന്നിച്ചത് വെറുതെയായി; സഹതാപ വോട്ടും ലഭിച്ചില്ല: ഡൽഹിയിൽ ഹാട്രിക് അടിക്കാനൊരുങ്ങി ബിജെപി

ഡൽഹി: ആംആദ്‌മിയും കോൺ​ഗ്രസും ഒന്നിച്ച് മത്സരിച്ചിട്ടും ഡൽഹിയിൽ മുന്നേറുകയാണ് ബിജെപി. ഏഴ് ലോക്‌സഭാ സീറ്റുകളിലും ബിജെപിയാണ് മുന്നിൽ‌. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ വർഷമെങ്കിലും സീറ്റ് ഉറപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് ...

ഗാന്ധിനഗറിൽ മുന്നേറ്റം തുടർന്ന് അമിത് ഷാ ; 7,37,357 വോട്ടുകളുടെ ഭൂരിപക്ഷം

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോ​ഗമിക്കുമ്പോൾ 7,37,357 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഗാന്ധിനഗറിൽ വ്യക്തമായ ആധിപത്യം തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇലക്ഷൻ കമ്മീഷന്റെ റിപ്പോർട്ടുകളനുസരിച്ച് 9,98,090 ...

അഞ്ചാം തവണയും ജനങ്ങൾ എന്നെ അനു​ഗ്രഹിച്ചു; വോട്ടർമാർക്ക് നന്ദി അറിയിച്ച് അനുരാ​ഗ് ഠാക്കൂർ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുന്നതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് ഹമീർപൂർ ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അനുരാ​ഗ് ഠാക്കൂർ. അഞ്ചാം തവണയും ജനങ്ങൾ തന്നെ ...

ഇടതിന്റെ കനൽത്തരി കെട്ടു; ഒരു തവണ പോലും മുന്നേറാൻ കഴിയാതെ ആരിഫ്; അടിതെറ്റി സിപിഎം

ആലപ്പുഴ: ആലപ്പുഴയിൽ എൽ‍ഡിഎഫ് സ്ഥാനാർത്ഥി എ.എം ആരിഫിന് കനത്ത തിരിച്ചടി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ജയിച്ച ഏക ഇടത് സ്ഥാനാർത്ഥിയായിരുന്നു ആരിഫ്. എന്നാൽ ഇത്തവണ ...

ഒഴുക്കിനെതിരെ നീന്തിക്കയറിയ വിജയമെന്ന് സുരേഷ് ഗോപി; തൃശൂരിലെ ജനങ്ങൾ എന്റെ പ്രജാ ദൈവങ്ങൾ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തന്റെ രാഷ്ട്രീയ ദൈവമെന്ന് സുരേഷ് ഗോപി. ഒഴുക്കിനെതിരെ നീന്തിക്കയറിയ വിജയമാണിതെന്നും ഒരു വലിയ പോരാട്ടത്തിന്റെ കൂലിയാണ് ദൈവങ്ങൾ തനിക്ക് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ...

ആന്ധ്രാപ്രദേശിൽ കടപുഴകി ജഗൻ മോഹൻ സർക്കാർ; ഭരണമുറപ്പിച്ച് എൻഡിഎ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ മികച്ച പ്രകടനവുമായി എൻഡിഎ സഖ്യം മുന്നേറുന്നു. സംസ്ഥാനത്തെ 25 ലോക്സഭാ സീറ്റുകളിൽ 21 സീറ്റുകളിലും എൻഡിഎ മുന്നേറുകയാണ്. ആന്ധ്രയിൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ...

തൃശൂർ പൂരത്തിന് കളങ്കം വരുത്തിയ രാഷ്‌ട്രീയക്കാർക്കുള്ള മറുപടി; സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ച് തൃശൂരുകാരുടെ പ്രതികരണം

തൃശൂർ: കേരളത്തിലെ ആദ്യ എൻഡിഎ എംപിയാകാൻ സുരേഷ് ഗോപിയൊരുങ്ങുമ്പോൾ ആവേശത്തിലാണ് തൃശൂരുകാർ. നഗരത്തിലെങ്ങും മധുരവിതരണവും ആഘോഷവും നടക്കുകയാണ്. ബിജെപി പ്രവർത്തകരേക്കാൾ പൊതുജനങ്ങളാണ് സുരേഷ് ​ഗോപിയുടെ വിജയത്തിൽ പങ്കാളികളാകുന്നത്. ...

രാജസ്ഥാനിൽ താമര തിളക്കം; 14 സീറ്റുകളിൽ ലീഡ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്താകുമ്പോൾ രാജസ്ഥാനിൽ 14 സീറ്റുകളിൽ ബിജെപി മുന്നിൽ. അജ്മീർ, അൽവാർ, ഭിൽവാര, ബിക്കാനീർ, ചിറ്റോർഗഡ്, ജയ്പൂർ, ജലോർ, ജലവാർ-ബാരൻ, ജോധ്പൂർ, പാലി, രാജ്സമന്ദ്, ...

വിജയം അടുത്ത് ; മഥുര രാധാരാമൻ ക്ഷേത്രത്തിൽ ദർശനം നടത്തി ഹേമ മാലിനി

ന്യൂഡൽഹി: മഥുരയിലെ രാധാരാമൻ ക്ഷേത്രത്തിൽ ദർശനം നടത്തി മഥുര എൻഡിഎ സ്ഥാനാർത്ഥി ഹേമാ മാലിനി. ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോ​ഗമിക്കുന്നതിനിയൊണ് ഹേമ മാലിനിയുടെ ക്ഷേത്ര ദർശനം. ലീഡ് ...

Page 3 of 8 1 2 3 4 8