അതിതീവ്ര മഴയില്‍ കെഎസ്ഇബിക്ക് നഷ്ടം 25.43 കോടി രൂപ; 6.56 ലക്ഷം ഉപഭോക്താക്കള്‍ ഇരുട്ടില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്ത അതിതീവ്ര മഴയില്‍ കെഎസ്ഇബിയുടെ വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വന്‍നാശം. പ്രാഥമിക കണക്കുകള്‍ പ്രകാരം 25.43 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് കെഎസ്ഇബി അറിയിച്ചു. ...

