അതിതീവ്ര മഴയില്‍ കെഎസ്ഇബിക്ക് നഷ്ടം 25.43 കോടി രൂപ; 6.56 ലക്ഷം ഉപഭോക്താക്കള്‍ ഇരുട്ടില്‍
Monday, August 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അതിതീവ്ര മഴയില്‍ കെഎസ്ഇബിക്ക് നഷ്ടം 25.43 കോടി രൂപ; 6.56 ലക്ഷം ഉപഭോക്താക്കള്‍ ഇരുട്ടില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2026, 08:20 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്ത അതിതീവ്ര മഴയില്‍ കെഎസ്ഇബിയുടെ വൈദ്യുതി വിതരണ ശൃംഖലയ്‌ക്ക് വന്‍നാശം. പ്രാഥമിക കണക്കുകള്‍ പ്രകാരം 25.43 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് കെഎസ്ഇബി അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് നാല് മണിവരെയുള്ള കണക്കനുസരിച്ച് 2,892 ട്രാന്‍സ്‌ഫോര്‍മറുകളെ മഴക്കെടുതി ബാധിച്ചു. ഇതോടെ 6,56,770 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

349 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2,599 ലോടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. കൂടാതെ 248 ഇടങ്ങളില്‍ ഹൈടെന്‍ഷന്‍ ലൈനുകളും 7,212 ഇടങ്ങളില്‍ ലോടെന്‍ഷന്‍ ലൈനുകളും പൊട്ടിവീണു. മഴയെ തുടര്‍ന്ന് 233 ട്രാന്‍സ്‌ഫോര്‍മറുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. നിലവില്‍ 63,676 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുണ്ട്.

സംസ്ഥാന വ്യാപകമായി വൈദ്യുതി തകരാറുകള്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്ന് കെഎസ്ഇബി അറിയിച്ചു. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലാണ് വൈദ്യുതി തടസ്സം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലാണ് തകരാറുകള്‍ കൂടുതലായുള്ളത്.

വെള്ളം പൂര്‍ണമായും ഇറങ്ങിയ ശേഷവും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കഴിയൂവെന്ന് കെഎസ്ഇബി വ്യക്തമാക്കി. പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സര്‍ക്കിള്‍ തലത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വൈദ്യുതി വിതരണം പൂര്‍ണമായി സാധാരണ നിലയിലാക്കാന്‍ ഉപഭോക്താക്കളുടെ സഹകരണവും കെഎസ്ഇബി അഭ്യര്‍ഥിച്ചു.

Tags: KSEBheavy loss6 laksh consumers affected
ShareTweetSendShare

More News from this section

കനത്ത മഴ; അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, കണ്ണൂരിലെ മൂന്ന് താലൂക്കുകളിലും ക്ലാസില്ല

ശബരിമല നെയ് വിവാദം: ‘ക്രമക്കേടില്‍ മില്‍മയ്‌ക്ക് പങ്കില്ല’; അന്വേഷണത്തെ സ്വാഗതം ചെയ്ത് ചെയര്‍മാന്‍

സംസ്ഥാനത്ത് മഴ കനക്കും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, പമ്പ കരകവിഞ്ഞ് പ്രളയഭീതി

ബീമാ പള്ളിക്ക് സമീപം വൻ ലഹരിവേട്ട; 37 ലക്ഷത്തിലേറെ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടി

ഡിജിപിയായി എസ്. ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം: ‘എന്താണ് ഈ തിടുക്കം?’; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

അരക്ഷിതാവസ്ഥയിൽ ജിവിക്കുന്ന നടക്കാൻ കഴിയാത്ത അമ്മയെയും അഞ്ചുവയസുകാരനായ മകനെയും ആർ.ഡി.ഒ. സന്ദർശിക്കണം : മനുഷ്യാവകാശ കമ്മീഷൻ

Latest News

ദുബായിലെ പുതിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി ഡോ. വിഷ്ണുവര്‍ധന്‍ റെഡ്ഡി; സതീഷ് കുമാര്‍ ശിവന് പകരം ചുമതലയേല്‍ക്കും

അതിതീവ്ര മഴയില്‍ കെഎസ്ഇബിക്ക് നഷ്ടം 25.43 കോടി രൂപ; 6.56 ലക്ഷം ഉപഭോക്താക്കള്‍ ഇരുട്ടില്‍

അഞ്ച് വര്‍ഷത്തെ അധ്യായം അവസാനിച്ചു; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ടി. ദിലീപ്

റൊണാള്‍ഡോ വിവാഹിതനാകുന്നു? മെദീരയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, റിപ്പോര്‍ട്ടുകള്‍ പുറത്ത്

പാനൂരിൽ ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; സിപിഎം പ്രവർത്തകർക്ക് 16 വർഷം തടവ്

സുശീല്‍ കുമാറിന് പിന്നാലെ ചരിത്രമെഴുതി സിതേന്ദര്‍; ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് 13 മെഡല്‍ തിളക്കം

വാടകയ്‌ക്ക് വീട് നോക്കാനെന്ന വ്യാജേന എത്തി കവർച്ച; കണ്ണിൽ മുളകുപൊടി എറിഞ്ഞ് ദമ്പതികളെ ആക്രമിച്ച് 15 പവൻ സ്വർണം കവർന്നു

മഴക്കെടുതിയിൽ കൈത്താങ്ങായി ബിജെപി–സേവാഭാരതി; പിന്തുണയുമായി ബി.ബി. ഗോപകുമാർ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies