വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും അപകടകാരിയായ കളനാശിനികളിലൊന്നായി കണക്കാക്കപ്പെടുന്ന പാരാക്വാറ്റ് ഡൈക്ലോറൈഡിന് രാജ്യവ്യാപകമായി സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. കൃഷി-കര്‍ഷകക്ഷേമ മന്ത്രാലയം ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. ...

