പൂർണ വൈരാഗ്യ സിദ്ധിയ്ക്ക് ചിന്തപൂർണി ശക്തിപീഠം
ഹിമാചൽ പ്രദേശിലെ ഊന ജില്ലയിൽ ശിവാലിക് മലനിരകളുടെ താഴ്വാരത്തുള്ള ഒരു ചെറുശൈലത്തിലാണ് ചിന്തപൂർണിയെന്ന ശക്തിപീഠം. ജ്വാലാമുഖിയിൽ നിന്ന് 35 കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്. 'ധൂർജ്ജടീ വാമേതരാക്ഷിയ്ക്കു' ഗോചരമാകാഞ്ഞതുകൊണ്ടോ ...

