മൃതദേഹമെന്ന് കരുതി തിരച്ചിലിനിറങ്ങി; വയാേധികനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി കോസ്റ്റൽ പോലീസ്
കൊച്ചി: കായലിൽ മൃതദേഹം ഒഴുകി നടക്കുന്നുവെന്ന വിവരത്തെത്തുടർന്ന് തിരച്ചിലിനിറങ്ങിയ കോസ്റ്റൽ പോലീസിന് ലഭിച്ചത് ഒരു ജീവൻ. പളളുരുത്തി പുത്തൻപളളി സ്വദേശി സിറിളിനെയാണ് (67) പോലീസ് സാഹസികമായി രക്ഷപ്പെടുത്തിയത്. ...

