ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കാൻ കാരണമായേക്കും; ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്. പൊതുജനങ്ങളും സ്ഥാപനങ്ങളും ശ്രദ്ധയോടെ നീങ്ങണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ...



