മലമ്പനിയും ഡെങ്കിപ്പനിയും കണ്ടെത്താൻ പ്രയാസമാണോ? ജീവനു ഭീഷണിയുണ്ടാകുന്ന പനികൾ തമ്മിലുള്ള വ്യത്യാസം അറിയാം...
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മലമ്പനിയും ഡെങ്കിപ്പനിയും കണ്ടെത്താൻ പ്രയാസമാണോ? ജീവനു ഭീഷണിയുണ്ടാകുന്ന പനികൾ തമ്മിലുള്ള വ്യത്യാസം അറിയാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2023, 11:17 pm IST
FacebookTwitterWhatsAppTelegram

കൊതുകുകൾ പരത്തുന്ന രോഗങ്ങളാണ് മലമ്പനിയും ഡെങ്കിപ്പനിയും. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗിയുടെ മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന രോഗങ്ങളാണിവ. ഇവ രണ്ടും ഒരു പരിധിവരെ ശ്രദ്ധിച്ചില്ലെങ്കിൽ പടർന്നുപിടിക്കാനും സാദ്ധ്യതയുണ്ട്. പനി ഏത് തരമായാലും അത് ഏറ്റവും നേരത്തെ തിരിച്ചറിഞ്ഞുകൊണ്ട് ചികിത്സ ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. ലക്ഷണങ്ങൾ അറിയുകയും സാധാരണ മലമ്പനിയും ഡെങ്കിപ്പനിയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതും പ്രധാനമാണ്.

ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു രോഗമാണ് മലമ്പനി അഥവാ മലേറിയ. പ്ലാസ്മോഡിയം പാരസൈറ്റുകളാണ് ഈ രോഗം പരത്തുന്നത്. രോഗാണുവിന്റെ സാന്നിധ്യമുള്ള അനോഫെലസ് പെണ്‍കൊതുകിന്റെ കടിയേല്‍ക്കുന്നതു വഴിയാണ് രോഗം പരക്കുന്നത്. ഈ കൊതുകുകളാണ് മലേറിയ വെക്ടറുകള്‍ എന്നറിയപ്പെടുന്നത്. ശുദ്ധജലത്തിലാണ് ഇവ മുട്ടയിട്ട് പെരുകുന്നത്.

രോഗാണു സാന്നിധ്യമുള്ള കൊതുകിന്റെ കടിയേറ്റ് 8 മുതല്‍ 30 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. തലവേദന, ഇടവിട്ടുള്ള കടുത്ത പനി, വിറയലോടു കൂടിയ പനി, പേശീവേദന, ക്ഷീണം, ഛര്‍ദി എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍. ഇടവിട്ടുള്ള വിറയലോടു കൂടിയ പനി മലേറിയയുടെ പ്രത്യേകതയാണ്. രോഗം മൂര്‍ച്ഛിച്ചാല്‍ മഞ്ഞപ്പിത്തം, മസ്തിഷ്‌കജ്വരം, വൃക്കകള്‍ക്ക് തകരാറ് എന്നിവയുണ്ടാകാം. നിലവില്‍ കേരളത്തില്‍ മലമ്പനി ഭീഷണി താരതമ്യേന കുറവാണ്.

ക്ലോറോക്വിന്‍ ഉപയോഗിച്ചാണ് പ്രധാന ചികിത്സ. ക്ലോറോക്വിന്‍, പ്രിമാക്വിന്‍, ക്വിനൈന്‍, അര്‍ട്ടെസുനേറ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള കോമ്പിനേഷന്‍ ചികിത്സയും ചെയ്യുന്നുണ്ട്. ശരിയായ ചികിത്സ കാലതാമസം കൂടാതെ നല്‍കുന്നതിലൂടെ രോഗ വ്യാപനം തടയാന്‍ സാധിക്കും.

കടുത്ത പനി, തലവേദന, സന്ധികളിൽ അസഹനീയമായ വേദന എന്നിവയാണ് ഡെങ്കിയുടെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ ചിലരിൽ ശരീര ഭാഗങ്ങളിൽ ചുവന്ന പാടുകളും അനുഭവപ്പെടാറുണ്ട്. ഡെങ്കി ബാധിച്ച ശേഷം 24 മുതൽ 48 ദിവസത്തിനുള്ളിലാണ് ഇത് കണ്ടുവരാറുള്ളത്. ഡെങ്കി ലക്ഷണങ്ങൾ അനുഭവപ്പെടുന്നുവെങ്കിൽ അത് സ്ഥിരീകരിയ്‌ക്കാനായി ഏറ്റവും നല്ല വഴി പ്ലേറ്റ്ലെറ്റ് അളവ് പരിശോധിയ്‌ക്കുകയാണ്. ഇതിനായി വിശദമായ രക്ത പരിശോധനയും ഡെങ്കി NS 1 ആന്റിജെൻ പരിശോധനയും നടത്തേണ്ടതാണ്. ഡെങ്കി സ്ഥിരീകരിയ്‌ക്കുന്ന 80 മുതൽ 90 ശതമാനം വരെ ആളുകളിൽ പ്ലേറ്റ്ലെറ്റ്‌ അളവ് ഒരു ലക്ഷത്തിൽ താഴെ ആയി കുറയുന്ന അവസ്ഥ അനുഭവപ്പെടാറുണ്ട്. എന്നാൽ 10 മുതൽ 20 ശതമാനം വരെ ആളുകളിൽ അപകടകരമായ അവസ്ഥയിൽ പ്ലേറ്റ്ലെറ്റ് അളവ് കുറയാറുണ്ട്. 20,000 ത്തിൽ താഴെ മാത്രം പ്ലേറ്റ്ലെറ്റ്‌ അളവ് കുറയുന്നതാണ് ഗുരുതരമായ അവസ്ഥയായി കണക്കാക്കുന്നത്.

മഴ, മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ സംഭവിയ്‌ക്കുന്ന ഈ സമയത്ത് ഡെങ്കിപ്പനി പടർന്നു പിടിയ്‌ക്കുന്നതായാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കേരളം ഉൾപ്പെടെ മറ്റ് പല സംസ്ഥാനങ്ങളിലും സമാനമായ സാഹചര്യം നിലവിലുണ്ട്. മാത്രമല്ല, ഓരോ വർഷവും ഡെങ്കി ബാധിയ്‌ക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധന അനുഭവപ്പെടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

DENV -2 അല്ലെങ്കിൽ D2 എന്ന ഡെങ്കി വൈറസ് സ്ട്രൈൻ കൂടുതലായി ബാധിക്കുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. ഇതാണ് കൂടുതൽ പേരിൽ ഡെങ്കി പിടിപെടാൻ കാരണമാകുന്നത്. ഈ വേരിയന്റുകൾ ബാധിയ്‌ക്കുന്നവരിൽ ലക്ഷണങ്ങൾ വളരെ വലിയ തോതിൽ അനുഭവപ്പെടുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിന്റെ ഫലമായി ഇവരിൽ ഡെങ്കി ഹെമറാജിക്ക് ഫീവർ അല്ലെങ്കിൽ ഡെങ്കി ഷോക്ക് സിൻഡ്രോം എന്നീ അവസ്ഥകൾക്ക് വഴിവെയ്‌ക്കുന്നു.

Tags: Denku
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies