elephant attack - Janam TV
Saturday, November 8 2025

elephant attack

വീണ്ടും ജീവനെടുത്ത് കാട്ടാന: വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുമരണം; മരിച്ചത് മുത്തശ്ശിയും കൊച്ചുമകളും

തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാന വീണ്ടും ജീവനെടുത്തു. വാല്‍പ്പാറയില്‍ തമിഴ്‌നാട് മേഖലയിലാണ് സംഭവം. മുത്തശ്ശിയും രണ്ടര വയസുകാരിയായ കുഞ്ഞുമാണ് മരിച്ചത്.വാല്‍പ്പാറയ്ക്ക് സമീപം ഉമ്മാണ്ടി മുടുക്ക് എസ്റ്റേറ്റിന്റെ അഞ്ചാമത്തെ ഡിവിഷനിൽ ...

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാൾ കൊല്ലപ്പെട്ടു . അട്ടപ്പാടി സ്വദേശി ശാന്തകുമാറാണ് മരിച്ചത്. താവളം- മുള്ളി റോഡിലാണ് സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങവെ ശാന്തകുമാര്‍ സഞ്ചരിച്ച ...

കോയമ്പത്തൂരിൽ കാ​ട്ടാ​ന ആ​ക്ര​മ​ണം; ഫാം തൊഴിലാളിയായ 55 കാരൻ മരിച്ചു

ചെ​ന്നൈ: തമിഴ്നാട്ടിൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ൻ മ​രി​ച്ചു. ​മ​രു​താ​യ​ലം എന്ന സെന്തിൽ (55) ആ​ണ് മ​രി​ച്ച​ത്. കൊയമ്പത്തൂർ ജില്ലയിലെ കൽവീരംപാളയത്തിനടുത്തുള്ള ബൊമ്മനംപാളയത്താണ് സംഭവം. വ്യാ​ഴാ​ഴ്ച വൈകുന്നേരം 7 ...

ഡ്യൂട്ടിയിലായിരുന്ന പോസ്റ്റ്മാനെ കാട്ടാന ആക്രമിച്ചു കൊന്നു

കോയമ്പത്തൂർ: ഡ്യൂട്ടിയിലായിരുന്ന പോസ്റ്റ്മാനെ കാട്ടാന ആക്രമിച്ചു കൊന്നു. തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തിനടുത്തുള്ള വിലമരത്തൂരിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. നെല്ലിത്തുറൈ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ ഒ. സുബ്ബയ്യൻ (59 ) ...

ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു

ആലപ്പുഴ: ഹരിപ്പാട് ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു. ഇടപ്പോൺ പറ്റൂർ മംഗലപ്പള്ളിയിൽ മുരളീധരൻ (53) ആണ് മരിച്ചത്. ഹരിപ്പാട് ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ആന ഹരിപ്പാട് സ്‌കന്ദനാണ് ...

മദപ്പാടിലായിരുന്ന ആന പാപ്പാനെയും പകരം വന്ന പാപ്പാനെയും കുത്തി

ഹരിപ്പാട്: മദപ്പാടിലായിരുന്ന ആന അഴിക്കുന്നതിനിടെ പാപ്പാനെ കുത്തി പരിക്കേൽപ്പിച്ചു. ഹരിപ്പാട് സ്കന്ദനാണ് രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ മണികണ്ഠനെ തിരുവല്ലയിലെ സ്വകാര്യ ...

ജോലിക്ക് പോകവേ കാ​ട്ടാ​ന​ ആക്രമിച്ചു; മ​ല​യാ​ളി​യാ​യ എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം

ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടാ​ന​ ആ​ക്ര​മ​ണ​ത്തി​ൽ മ​ല​യാ​ളി​യാ​യ എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടു. തമിഴ്നാട്ടിലെ ഗൂഡല്ലൂരിലാണ് സംഭവം. ഓ​വേ​ലി ന്യൂ​ഹോ​പിൽ താമസിക്കുന്ന മ​ണി ആ​ണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. പാ​ല​ക്കാ​ട്‌ ഷൊ​ർ​ണൂ​രി​ൽ ...

ബന്ദിപ്പൂരിൽ കാട്ടാന ആക്രമണം ; മലയാളി വിനോദസഞ്ചാരി രക്ഷപ്പെട്ടു

കർണാടക : കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് മലയാളി യുവാവ് രക്ഷപ്പെട്ടു. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം. പരുക്കേറ്റയാൾ ചികിത്സയിലാണ്. റോഡിലൂടെ നടന്ന വിനോദ സ​‍ഞ്ചാരിയെയാണ് കാട്ടാന ...

വീണ്ടും കാട്ടാന ആക്രമണം; ഇടുക്കിയിൽ ടാപ്പിങ്ങിനെത്തിയ വയോധികന് ദാരുണാന്ത്യം

പെരുവന്താനം: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടുക്കി പെരുവന്താനത്ത് ടാപ്പിങ്ങിനെത്തിയ വയോധികനാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കുറ്റിക്കാട്ടില്‍ പുരുഷോത്തമനാ (64)ണ് മരിച്ചത്. ...

കാട്ടാന ആക്രമണമല്ല; പീരുമേട്ടിലെ വനവാസി സ്ത്രീയെ കൊലപ്പെടുത്തിയത്; ഭർത്താവ് കസ്റ്റഡിയിൽ

ഇടുക്കി: പീരുമേട്ടിലെ വനവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് സീത(54)  മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ ഭാര്യ മരിച്ചെന്നാണ് ഭർത്താവ് ബിനു പറഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ...

കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു

പാലക്കാട് : സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരു മരണം കൂടി. പാലക്കാട് എടത്തനാട്ടുകരയില്‍ ടാപ്പിംഗ് തൊഴിലാളി ഉപ്പുകുളം ചോലമണ്ണ് സ്വദേശി വാലിപറമ്പൻ മുഹമ്മദിന്റെ മകൻ ഉമ്മറാണ് (70) ...

അതിരപ്പിള്ളിയിലെ ഇരട്ടമരണം; കാട്ടാനയാക്രമണമെന്ന് സ്ഥിരീകരിക്കാൻ പോസ്റ്റുമോർട്ടം കഴിയട്ടേയെന്ന് വനംവകുപ്പ്; വാദം തള്ളി രക്ഷപ്പെട്ടവർ

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണ റിപ്പോർട്ട് തേടി വനംമന്ത്രി എകെ ശശീന്ദ്രൻ. വനംവകുപ്പിനെതിരെ അതിരൂക്ഷ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ചീഫ് ...

വീണ്ടും കാട്ടാനയാക്രമണം ; അതിരപ്പിള്ളിയിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു

തൃശ്ശൂർ:അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. അതിരപ്പിള്ളി അടിച്ചിൽതോട്ടിയിൽ ഊരിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ ആണ് കൊല്ലപ്പെട്ടത്. വനത്തിനുള്ളിൽ തേൻ ശേഖരിച്ച് മടങ്ങുന്നതിനിടെയാണ് ആക്രമണം. ഈ ...

ജനവാസ മേഖലയില്‍ കാട്ടാന: കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു

കണ്ണൂർ: ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങിയ സാഹചര്യത്തില്‍ കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കണ്ണൂർ ജില്ലയിലെ അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്തിൽ കരി​ക്കോട്ടക്കരി ടൗണിലാണ് കാട്ടാനയിറങ്ങിയത്. വനംവകുപ്പിന്റെ വാഹനത്തിനുനേരെ പാഞ്ഞടുത്ത കുട്ടിയാന ...

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവം ; ദേവസ്വം ജീവനക്കാർക്കെതിരെ കേസ്

പത്തനംതിട്ട: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ ദേവസ്വം ജീവനക്കാർക്കെതിരെ കേസെടുത്തു. ദേവസ്വം ജീവനക്കാർ അടക്കം നാലുപേരെ പ്രതിയാക്കി വനം വകുപ്പാണ് കേസെടുത്തത്. ക്ഷേത്രം മാനേജർ, ...

വേണാട്ടുമുറ്റം ഉണ്ണിക്കുട്ടന് മദപ്പാടുണ്ടായിരുന്നു; തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ആന ഇടഞ്ഞതിൽഅനാസ്ഥ; തിരുവിതാംകൂർ ദേവസ്വംബോർഡിനെതിരെ ഭക്തർ

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വംബോർഡിനെതിരെ ഭക്തരുടെ ആരോപണം. ഇടഞ്ഞ വേണാട്ടുമുറ്റം ഉണ്ണിക്കുട്ടൻ എന്ന ആനയ്ക്ക് മദപ്പാട് ഉണ്ടായിരുന്നതായി ഭക്തർ ആരോപിക്കുന്നു. രാവിലെ ...

ആനയുടെ ചവിട്ടേറ്റുമരിച്ച സ്ത്രീയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞുണ്ടായ ദുരന്തത്തിൽ ആനയുടെ ചവിട്ടേറ്റുമരിച്ച കുറുവങ്ങാട് തട്ടാങ്കണ്ടി ലീലയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കളുടെ പരാതി. രണ്ടര പവന്റെ മാലയും രണ്ടു കമ്മലുമാണ് ...

കോഴിക്കോട് ആനയിടഞ്ഞുണ്ടായ ദുരന്തം; ആഘോഷക്കമ്മിറ്റി ഭാരവാഹികളെയും ആനകളുടെ നാലു പാപ്പാന്മാരെയും പ്രതികളാക്കി കേസ്

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ആനയിടഞ്ഞുണ്ടായ ദുരന്തത്തിൽ പുതിയ കേസ്. സ്ഫോടക വസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്ത കുറ്റം കൂടി ചേർത്ത് കേസെടുക്കാൻ ആണ് കൊയിലാണ്ടി പൊലീസ് ...

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു; ഒരാന മറ്റൊരാനയെ കുത്തി; തിക്കിലും തിരക്കിലുംപെട്ട് രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകളിടഞ്ഞു.ഒരാന മറ്റൊരാനയെ കുത്തി.തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് രണ്ടു സ്ത്രീകൾ മരിച്ചു. ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ചത്. മുപ്പതോളം പേർക്ക് പരിക്കേറ്റു.ക്ഷേത്ര പരിസരത്തെ ദേവസ്വം ...

പട്ടാമ്പി നേർച്ചയ്‌ക്കിടെ ആനയിടഞ്ഞു; നേർച്ചയിൽ പങ്കെടുത്തത് എഴുപതോളം ആനകൾ; ‌പേടിച്ചോടിയ മധ്യവയസ്കന്റെ കാലിലൂടെ ​ഗേറ്റിന്റെ കമ്പി കയറി

പട്ടാമ്പി: പട്ടാമ്പി മുസ്ളീം പള്ളിയിൽ നേര്‍ച്ചഘോഷത്തിനിടെ ആനയിടഞ്ഞു. ഇന്നലെ രാത്രിയാണ് ആന ഇടഞ്ഞത് . ഭയന്ന് സമീപത്ത സ്‌കൂള്‍ ഗൈറ്റ് എടുത്തു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച മധ്യ ...

പത്തനംതിട്ട തണ്ണിത്തോടിൽ കാടുകയറിയ കാട്ടാന കുട്ടിയാനയോടൊപ്പം തിരികെയെത്തി; ആന അവശനിലയിൽ

പത്തനംതിട്ട : പത്തനംതിട്ട തണ്ണിത്തോടിൽ പുഴയിൽ നിലയുറപ്പിച്ച് ആശങ്ക പടർത്തിയ ശേഷം കാടുകയറിയ കാട്ടാന തിരികെയെത്തി. കുട്ടിയാനയോടൊപ്പമാണ് തിരികെയെത്തിയിരിക്കുന്നത്. അവശനിലയിലാണ് ആന ഇന്നലെ രാത്രി മുതലാണ് പിടിയാന ...

നഗരപ്രദക്ഷിണത്തിനായി വന്നത് 47 ആനകൾ; പാലക്കാട് കൂറ്റനാട് ശുഹദാക്കളുടെ മഖാം ആണ്ടുനേർച്ചയ്‌ക്കിടെ ആനയിടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു ; ഒരാൾക്ക് പരിക്ക്

പാലക്കാട് : പാലക്കാട് കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. വള്ളംകുളം നാരായണൻ കുട്ടി എന്ന ആനയാണ് പാപ്പാനെ കുത്തിക്കൊന്നത്. ആക്രമണത്തിൽ ഒരാൾക്ക് കൂടെ പരിക്കേറ്റിട്ടുണ്ട്. ...

വാളയാറിൽ കാട്ടാന ആക്രമണം: കർഷകന് പരിക്കേറ്റു

പാലക്കാട് : കൃഷിസ്ഥലത്ത് ഇറങ്ങിയ ആന കർഷകനെ ആക്രമിച്ചു. പാലക്കാട് വാധ്യാർചള്ളയിൽ വിജയൻ (41) എന്ന കർഷകനെയാണ് കാട്ടാന ആക്രമിച്ചത്. പരുക്കേറ്റ വിജയനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ...

കാട്ടാനക്കൂട്ടം തിന്നത് 6000 കിലോ നെല്ല്; കണ്ണീരും കയ്യുമായി കർഷകർ

ഹാസൻ: നെൽക്കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ് നെല്ല് വേർതിരിച്ച് ചാക്കുകളിലാക്കി സൂക്ഷിച്ചത് പാടശേഖരത്തിലെത്തിയ കാട്ടാനക്കൂട്ടം തിന്നു തീർത്തു. കർണാടകയിലെ ഹാസനിലാണ് സംഭവം. ബേലൂർ താലൂക്കിലെ ദേവലാപൂർ ഗ്രാമത്തിൽ നെല്ല് ...

Page 1 of 2 12