ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി
ബെംഗളൂരു: ഓണസീസണില്‍ നാട്ടിലേക്ക് മടങ്ങുന്ന ബെംഗളൂരു മലയാളികള്‍ക്ക് ആശ്വാസവാര്‍ത്ത. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിലെ കോച്ചുകളുടെ എണ്ണം എട്ടില്‍ നിന്ന് 16 ആയി വര്‍ധിപ്പിച്ചു. ...

