ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2026, 09:45 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ഓണസീസണില്‍ നാട്ടിലേക്ക് മടങ്ങുന്ന ബെംഗളൂരു മലയാളികള്‍ക്ക് ആശ്വാസവാര്‍ത്ത. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസിലെ കോച്ചുകളുടെ എണ്ണം എട്ടില്‍ നിന്ന് 16 ആയി വര്‍ധിപ്പിച്ചു. സര്‍വീസ് ആരംഭിച്ച് ഏഴ് മാസം പിന്നിടുമ്പോഴാണ് കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കുന്ന നിര്‍ണായക തീരുമാനം.

16 കോച്ചുകളുള്ള പുതിയ വന്ദേഭാരത് ട്രെയിന്‍ അടുത്ത മാസം ആദ്യപകുതിയോടെ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന. ഇതോടെ ബെംഗളൂരു ഡിവിഷന് അനുവദിക്കുന്ന പുതിയ റേക്കിലൂടെ യാത്രക്കാരുടെ ശേഷി ഗണ്യമായി ഉയരും.

നിലവില്‍ 530 യാത്രക്കാര്‍ക്ക് മാത്രമായിരുന്ന ശേഷി 1,128 ആയി വര്‍ധിക്കും. അതായത്, ഒറ്റയടിക്ക് 598 സീറ്റുകള്‍ അധികമായി ലഭിക്കും. ജോലി, പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ബെംഗളൂരുവില്‍ കഴിയുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക്, പ്രത്യേകിച്ച് ഓണത്തോടനുബന്ധിച്ചുള്ള യാത്രകളില്‍, ഇത് വലിയ ആശ്വാസമാകും.

ബെംഗളൂരു-എറണാകുളം വന്ദേഭാരത് രാവിലെ 5.10-ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് 1.50-ന് എറണാകുളത്ത് എത്തും. മടക്ക സര്‍വീസ് ഉച്ചയ്‌ക്ക് 2.20-ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരുവില്‍ എത്തിച്ചേരും. ബുധനാഴ്ചകളില്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. ചെയര്‍ കാര്‍ ക്ലാസില്‍ ഭക്ഷണം ഉള്‍പ്പെടെ 1,670 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ ക്ലാസില്‍ 3,030 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ഓണത്തോടനുബന്ധിച്ച് ബെംഗളൂരു-കേരള റൂട്ടില്‍ അനുഭവപ്പെടുന്ന വന്‍ യാത്രാതിരക്ക് കുറയ്‌ക്കുന്നതിനും കൂടുതല്‍ യാത്രക്കാര്‍ക്ക് വേഗതയേറിയ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനും കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ച നടപടി നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

Tags: indian railwayvandhe barathOnam seasonernakulam-bangalorecoach doubled
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies