പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ അമേരിക്കന്‍ മുന്നേറ്റനിര താരം ഫോളറിന് ബലോഗന്റെ സസ്പെന്ഷന് പിന്‍വലിച്ച ഫിഫയുടെ നടപടി വലിയ വിവാദത്തിന് വഴിവെച്ചു. ...

