ഇസ്രായേൽ ഇൻ, അമേരിക്ക ഔട്ട്; 2024ലെ സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയിൽ ട്വിസ്റ്റുകൾ അനവധി; സ്ത്രീകളെ കടത്തി വെട്ടി പുരുഷന്മാർ
ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യമെന്ന നേട്ടം വീണ്ടും ഫിൻലാൻഡിന് സ്വന്തം. 2024ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് തുടർച്ചയായി ഏഴാം തവണയും ഫിൻലാൻഡ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. ...

