ഇസ്രായേൽ ഇൻ, അമേരിക്ക ഔട്ട്; 2024ലെ സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയിൽ ട്വിസ്റ്റുകൾ അനവധി; സ്ത്രീകളെ കടത്തി വെട്ടി പുരുഷന്മാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്രായേൽ ഇൻ, അമേരിക്ക ഔട്ട്; 2024ലെ സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയിൽ ട്വിസ്റ്റുകൾ അനവധി; സ്ത്രീകളെ കടത്തി വെട്ടി പുരുഷന്മാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 05:05 pm IST
FacebookTwitterWhatsAppTelegram

ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യമെന്ന നേട്ടം വീണ്ടും ഫിൻലാൻഡിന് സ്വന്തം. 2024ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് തുടർച്ചയായി ഏഴാം തവണയും ഫിൻലാൻഡ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. ആദ്യ പത്തിൽ ഡെൻമാർക്കും ഐസ്‌ലാൻഡും സ്വീഡനുമടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ ഇത്തവണയും ഇടംപിടിച്ചു. യുദ്ധം തുടരുകയാണെങ്കിലും ‘ഹാപ്പിനെസ്സിൽ’ കുറവില്ലെന്നാണ് അഞ്ചാം റാങ്ക് സ്വന്തമാക്കിയ ഇസ്രായേൽ വ്യക്തമാക്കുന്നത്. എന്നാൽ കാലങ്ങളായി ആദ്യ ഇരുപതിൽ തിളങ്ങി നിന്നിരുന്ന പടിഞ്ഞാറൻ യൂറോപ്പിലുള്ള രാജ്യങ്ങളും അമേരിക്കയും റാങ്കിം​ഗിൽ പിന്നോട്ട് പോയെന്നതാണ് മറ്റൊരു ട്വിസ്റ്റ്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ആദ്യമായാണ് യുഎസും ജെർമനിയും ആദ്യ 20 രാജ്യങ്ങളിൽ ഇടംപിടിക്കാതെ പോയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇരുരാജ്യങ്ങൾക്കും 23, 24 എന്നിങ്ങനെയാണ് റാങ്ക് നില. കഴിഞ്ഞ തവണ 16-ാമതായിരുന്നു യുഎസിന്റെ സ്ഥാനം. അതിനിടെ യുദ്ധഭൂമിയിലെ പുതിയ ഭടൻമാരായി കോസ്റ്ററിക്കയും കുവൈറ്റും ആദ്യ 20 റാങ്കിം​ഗിനുള്ളിൽ ഇടംപിടിച്ചുവെന്നതും ശ്രദ്ധേയമാണ്. ഇത്തവണയും ഒടുവിലെ സ്ഥാനം (143) മറ്റാർക്കും വിട്ടുകൊടുക്കാതെ അഫ്​ഗാനിസ്ഥാൻ തന്നെ സ്വന്തമാക്കി. ലെബനനും സിറിയയും കോം​ഗോയും അഫ്​ഗാന് പിറകിൽ തന്നെയുണ്ട്.

ഫിൻലാൻഡ്, ഡെൻമാ‍ർക്ക്, ഐസ്‌ലാൻഡ്, സ്വീഡൻ, ഇസ്രായേൽ, നെതർലാൻഡ്സ്, നോർവേ, ലക്സംബർ​ഗ്, സ്വിറ്റ്സർലാൻഡ്, ഓസ്ട്രേലിയ എന്നിവയാണ് പട്ടികയിലെ ആദ്യ പത്ത് രാജ്യങ്ങൾ. ലോകത്ത് സ്ത്രീകളേക്കാൾ കൂടുതൽ സന്തുഷ്ടരായി കഴിയുന്നത് പുരുഷന്മാരാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ജാതിമതഭേദമന്യേയുള്ള കണക്കാണിത്.

കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും 126ാം റാങ്ക് തന്നെയാണ് ഇന്ത്യക്ക്. രാജ്യത്ത് ഏറ്റവും സന്തുഷ്ടരായ വിഭാ​ഗം വയോധികരായ പുരുഷന്മാരാണെന്നും സർവേ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ വയോധികരുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

Tags: FINLANDIndiaHappiness Report
ShareTweetSendShare

More News from this section

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies