അതിർത്തി കടന്ന് ഭീകരർ; ജമ്മുവിലും രജൗരിയിലും വൻ സേനാവിന്യാസം, ‘ഓപ്പറേഷൻ ഷേരുവാലി’യുമായി സുരക്ഷാസേന
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരർക്കെതിരെ പോരാട്ടം ശക്തമാക്കി സുരക്ഷാസേന. ബാരാമുള്ളയിലെ നിബിഡ വനമേഖലയ്ക്കുള്ളിൽ അതിരഹസ്യമായി പ്രവർത്തിച്ചിരുന്ന ഭീകരരുടെ ഒളിത്താവളം തകർത്തതിന് പിന്നാലെ ജമ്മുവിലും രജൗരിയിലും വൻ സേനാവിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ...
























