ഊരാളുങ്കലിനും പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയർമാർക്കും വീഴ്ച പറ്റി; കൂളിമാട് പാലം തകർന്ന സംഭവത്തിൽ വിജിലൻസ് കണ്ടെത്തൽ
കോഴിക്കോട്: നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീം തകർന്ന സംഭവത്തിൽ എഞ്ചിനീയർമാർക്ക് വീഴ്ചയുണ്ടായതായി വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട്. ബീമുകൾ സ്ഥാപിക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ട അസിസ്റ്റന്റ് എൻജിനീയർ സ്ഥലത്തുണ്ടായിരുന്നില്ലെന്നും വിജലൻസ് കണ്ടെത്തി. ...