മഹാകുംഭാഭിഷേകത്തിന് പിന്നാലെ ഭക്തജനപ്രവാഹം; മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ഒറ്റദിവസം 40,000 പേർ ദർശനം നടത്തി
മധുര: ചരിത്രപ്രസിദ്ധമായ മഹാകുംഭാഭിഷേകത്തിന് പിന്നാലെ മധുര മീനാക്ഷി സുന്ദരേശ്വര ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. വെള്ളിയാഴ്ച മാത്രം 40,000-ത്തിലധികം ഭക്തരാണ് നീണ്ട ക്യൂവിൽ നിന്ന് ദേവിയുടെ ദർശനം നടത്തിയത്. ...

