മാദ്ധ്യമ വിചാരണ വേണ്ട! പ്രതി കുറ്റക്കാരനോ നിരപരാധിയോ എന്ന് തീരുമാനിക്കേണ്ടത് കോടതി; നിർണായക ഉത്തരവ്
കൊച്ചി: മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. കോടതി നടപടികളുടെ റിപ്പോർട്ടിംഗ് സംബന്ധിച്ച ഹർജിയിലാണ് നിരീക്ഷണം. മാദ്ധ്യമപ്രവർത്തനത്തിന് മാർഗനിർദേശങ്ങൾ വേണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഹർജി തീർപ്പാക്കി. ...