മാദ്ധ്യമസ്വാതന്ത്ര്യം നിഷേധിച്ചാൽ ജനാധിപത്യമില്ലാതാകും; സത്യം കണ്ടെത്താനുള്ള ഒളിക്യാമറ ഓപ്പറേഷൻ തെറ്റല്ല;  ഹൈക്കോടതി
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാദ്ധ്യമസ്വാതന്ത്ര്യം നിഷേധിച്ചാൽ ജനാധിപത്യമില്ലാതാകും; സത്യം കണ്ടെത്താനുള്ള ഒളിക്യാമറ ഓപ്പറേഷൻ തെറ്റല്ല;  ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 09:04 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സത്യം കണ്ടെത്തി ജനങ്ങളെ അറിയിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒളിക്യാമറ ഓപ്പറേഷന്റെ (സ്റ്റിങ് ഓപ്പറേഷൻ) പേരിൽ മാദ്ധ്യമങ്ങൾക്കും മാദ്ധ്യമ പ്രവർത്തകർക്കും എതിരെ സ്വീകരിച്ച നടപടി ഒഴിവാക്കാമെന്ന് കേരളാ ഹൈക്കോടതി. ജനാധിപത്യം സംരക്ഷിക്കുന്നതിനാകണം മാദ്ധ്യമങ്ങളുടെ അത്തരം പ്രവർത്തനങ്ങൾ.

സത്യം കണ്ടെത്തുന്നതിനപ്പുറം ആരെയെങ്കിലും ദ്രോഹിക്കുകയോ അപമാനിക്കുകയോ ആയിരിക്കരുത് മാദ്ധ്യമങ്ങളുടെ ലക്ഷ്യമെന്നും കോടതി പറഞ്ഞു. സോളാർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷന്റെപേരിൽ സ്വകാര്യ ടി.വി. ചാനലിനെതിരേ പത്തനംതിട്ട പോലീസ് 2013-ൽ രജിസ്റ്റർചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

മാദ്ധ്യമസ്വാതന്ത്ര്യം നിഷേധിച്ചാൽ ജനാധിപത്യം ഇല്ലാതാകുമെന്നും കോടതി പറഞ്ഞു. പേനയ്‌ക്ക് വാളിനെക്കാൾ കരുത്തുണ്ടെന്ന എഡ്വേർഡ് ബാൾവർ ലിട്ടന്റെ വാക്യങ്ങളും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ, അതുപയോഗിക്കുമ്പോൾ മാധ്യമങ്ങൾ അതിജാഗ്രത പുലർത്തണം. ചെറിയ തെറ്റുപോലും വ്യക്തിയുടെ സ്വകാര്യതയെയും ഭരണഘടനാപരമായ അവകാശത്തെയും ബാധിക്കും -കോടതി ഓർമ്മിപ്പിച്ചു.

ശരിയായ വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്ന മാധ്യമങ്ങളാണ് ജനാധിപത്യപ്രക്രിയയിൽ പങ്കാളികളാകാൻ പൗരന്മാരെ പ്രാപ്തരാക്കുന്നത്. ഇതിനായി നിയമം സാധാരണ അനുവദിക്കാത്ത ചില പ്രവൃത്തികൾ മാധ്യമങ്ങൾ സ്വീകരിക്കാറുണ്ട്. ഒളിക്യാമറാ ഓപ്പറേഷൻ അതിലൊന്നാണ്. ഇതിന്റെ നിയമപരമായ സാധുത സുപ്രീംകോടതി പലപ്പോഴായി പരിശോധിച്ചിട്ടുണ്ട്.

തെറ്റായ ലക്ഷ്യത്തോടെയുള്ള ഒളിക്യാമറ ഓപ്പറേഷന് നിയമപരമായ പിന്തുണ ഉണ്ടായിരിക്കില്ല. ഒരോ കേസിന്റെയും വസ്തുത പരിശോധിച്ച് കോടതിയായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. ഹർജിക്കാർക്കായി അഡ്വ. സി.പി. ഉദയഭാനു ഹാജരായി.

Tags: kerala high courtmedia freedomSting Operation
Share
Tweet
SendShare

More News from this section

‘ആരാണ് പണം മുടക്കിയതെന്ന് നിങ്ങളോട് പറയേണ്ടതില്ല’; സ്വകാര്യമായി അറേഞ്ച് ചെയ്ത വിമാനത്തിൽ ഇനിയും യാത്ര ചെയ്യുമെന്ന് സതീശൻ

ശബരിമലയുടെ പേരിൽ വോട്ട് വാങ്ങി ജയിച്ചവർ അയ്യപ്പ ഭക്തരെ മറക്കുന്നു; സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കുമ്മനം രാജശേഖരൻ

പരശുറാം എക്സ്പ്രസിൽ വൻ മാറ്റം; പഴയ ICF കോച്ചുകൾക്ക് പകരം ഇനി LHB, യാത്രക്കാർക്ക് കൂടുതൽ സൗകര്യം

മകന്റെ മൃതദേഹം കണ്ടെത്താനായില്ല; ഗൗതത്തിന്റെ പ്രതീകമായി തടിയിൽ രൂപം കൊത്തി ദഹിപ്പിച്ച് ബലികർമ്മം നടത്തി അമ്മ

‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മ ഇനി ഓർമ; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

രണ്ടാം ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Latest News

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

POCSO കേസിൽ അറസ്റ്റിലായ അധ്യാപകൻ എസ്പി ഓഫീസ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

കുരങ്ങ് ദേഹത്തേക്ക് ചാടി; വീട്ടുമുറ്റത്ത് തലയിടിച്ച് വീണ 91കാരിക്ക് ദാരുണാന്ത്യം, നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഷാർജയിൽ കർണാടക സ്വദേശിയെ കൊലപ്പെടുത്തി; മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയെയും മകനെയും കാണാനില്ല

28 വര്‍ഷത്തെ കാത്തിരിപ്പ്: വനിതകളുടെ 49 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിംഗില്‍ മീരാബായ് ചാനുവിന് വെള്ളി; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് ചരിത്ര മെഡല്‍

പള്ളിയിൽ യോഗം, 23 പേർ കസ്റ്റഡിയിൽ; ഖിലാഫത്ത് ലക്ഷ്യമിട്ട് പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം

‘മഹാനടനെ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ സന്തോഷം’; ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ സൗഹൃദം പങ്കിട്ട് മമ്മൂട്ടിയും ധുരന്ധർ സംവിധായകൻ ആദിത്യ ധറും; ചിത്രങ്ങൾ വൈറൽ

ഡാറ്റ വേണ്ടാത്തവർക്ക് ആശ്വാസം; കോൾ-എസ്എംഎസ് മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള റീചാർജ് നിർബന്ധമാക്കി TRAI

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies