ഒരടി നടക്കാൻ വയ്യ, ചുറ്റും കാമറ കണ്ണുകൾ; ഒടുവിൽ മാസ്കും കോട്ടും ധരിച്ച് പൂച്ചകണ്ണുകളുള്ള സുന്ദരി, വ്ലോഗറുടെ ഫോൺ വലിച്ചെറിഞ്ഞ് മൊണോലിസ
മഹാകുംഭമേളയ്ക്കിടെ സോഷ്യൽമീഡിയയിൽ വൈറലായ പെൺകുട്ടിയാണ് മാലവിൽപ്പനക്കാരിയായ മൊണോലിസ. പൂച്ചകണ്ണുകളുള്ള അതിസുന്ദരിയായ പെൺകുട്ടിയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ ഇടംനേടിയിരുന്നു. വ്ലോഗർമാരുടെയും ഓൺലൈൻ ചാനലുകളുടെയും ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് മൊണോലിസ. ...

