“രാജ്യത്തെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും ഉചിതമായ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ; ഭീകരതയ്‌ക്കെതിരെയുള്ള ഈ ദൗത്യം എന്നെന്നും ഓർമിക്കപ്പെടും”: രാഷ്‌ട്രപതി
ന്യൂഡൽഹി: ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഓപ്പറേഷൻ സിന്ദൂർ ചരിത്രപരമായി എന്നും ഓർമിക്കപ്പെടുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ...
























