അയോദ്ധ്യ മുതൽ രാമേശ്വരം വരെ : ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര
ഇന്ന് ശ്രീരാമ നവമി. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായി പിറവിയെടുത്ത ശ്രീരാമചന്ദ്രന്റെ ജന്മദിനമാണ് രാമനവമി. അയോധ്യയിലെ രാജാവായിരുന്ന ദശരഥന്റെയും കൗസല്യയുടെയും ആദ്യ പുത്രനായാണ് ശ്രീരാമൻ ഭൂമിയിൽ അവതാരമെടുത്തത്. ...


