ജ്യോതിർലിംഗ പ്രതിഷ്ഠയുള്ള രാമനാഥസ്വാമി ക്ഷേത്രം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

ജ്യോതിർലിംഗ പ്രതിഷ്ഠയുള്ള രാമനാഥസ്വാമി ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2020, 10:41 pm IST
Facebook
Twitter
WhatsAppTelegram

ഭാരതത്തിലുള്ള പന്ത്രണ്ടു ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നാണ് തമിഴ് നാട്ടിലെ രാമേശ്വരത്തുള്ള രാമനാഥസ്വാമി ക്ഷേത്രം . ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മൂന്ന് ശൈശവ സന്യാസിമാരായ അപ്പാർ, സുന്ദരർ, തിരുജ്ഞാന സംബന്ദർ , തങ്ങളുടെ സംഗീത കല കൊണ്ട് മഹത്വപ്പെടുത്തിയ ക്ഷേത്രം കൂടിയാണിത് . ഭഗവാൻ ശ്രീരാമചന്ദ്രനാൽ പ്രതിഷ്ഠിക്കപ്പെടുകയും ആരാധിക്കുകയും ചെയ്ത ശിവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം . ഭാരതത്തിലെ ക്ഷേത്രങ്ങളിൽ വെച്ച് ഏറ്റവും നീളമുള്ള ഇടനാഴിയുള്ള ക്ഷേത്രം കൂടിയാണിത് .

രാവണ വധത്തിന് ശേഷം താൻ ചെയ്ത പാപം കഴുകി കളയാൻ ഭഗവാൻ ശ്രീരാമചന്ദ്രൻ ശിവ ഭഗവാനെ പൂജിക്കുവാനായി ഒരു ശിവലിംഗം കൊണ്ടുവരാനായി ഹനുമാനോടാവശ്യപ്പെടുകയുണ്ടായി . എന്നാൽ സമയം ഏറെ കടന്നിട്ടും ഹനുമാൻ ശിവലിംഗവുമായി എത്താതതിനാൽ ശ്രീരാമചന്ദ്രൻ കടൽത്തീരത്തെ മണ്ണിൽ ഒരു ചെറിയ ശിവലിംഗം ഉണ്ടാക്കുകയും ആരാധിക്കുകയും ചെയ്തു . ഈ ശിവലിംഗമാണ് ഇന്നും ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ .

ക്ഷേത്രത്തിൽ രണ്ടു  പ്രതിഷ്ഠയാണുള്ളത് . ഒന്ന് രാമനാൽ പ്രതിഷ്ഠിച്ച രാമലിംഗവും മറ്റൊന്ന് ഹനുമാൻ കൈലാസത്തിൽ നിന്ന് കൊണ്ട് വന്ന വിശ്വലിംഗവും . ഹനുമാൻ കൊണ്ട് വന്നതിനാൽ രാമലിംഗത്തിനു മുൻപായി വിശ്വലിംഗത്തെ പൂജിക്കണം എന്ന ശ്രീരാമചന്ദ്രന്റെ നിർദേശം ഇന്നും അതേപോലെ തന്നെ പാലിച്ചു പോരുന്നു .

അഞ്ചടിക്കുമേൽ ഉയരമുള്ള തൂണുകളുടെ ഇടയിൽ കൂടി ആണ് ഇന്ത്യയിലെ മറ്റു ക്ഷേത്രങ്ങളിൽ വെച്ച് നീളം കൂടിയ ഇടനാഴികൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത് . ക്ഷേത്രത്തിലെ രണ്ടാമത്തെ ഇടനാഴി മണൽകല്ലുകൾ കൊണ്ടുണ്ടാക്കിയ സ്തംഭങ്ങളാൽ മനോഹരമാണ് . സേതുമാധവഃ ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന മൂന്നാമത്തെ ഇടനാഴി ചതുരംഗത്തിന്റെ മാതൃകയിൽ ഉള്ളതാണ് . അതിനാൽ ഇത് ചോക്കട്ടൻ മണ്ഡപം എന്നറിയപ്പെടുന്നു . ഉല്സവകാലങ്ങളിൽ ദേവീ ദേവന്മാരെ അലങ്കരിച്ചു എഴുന്നള്ളിച്ചിരുത്തുന്നത് ഇവിടെയാണ് .

രാമേശ്വരത്തു മൊത്തമായി അറുപത്തിനാല് തീർത്ഥകുളങ്ങളാണ് ഉള്ളത് . സ്കന്ദപുരാണം അനുസരിച്ചു ഇതിൽ ഇരുപതിനാലെണ്ണമാണ് പ്രധാനമായിട്ടുള്ളത് . ഇതിൽ ഇരുപത്തിരണ്ടെണ്ണം ക്ഷേത്രത്തിനകത്താണ് സ്ഥിതി ചെയ്യുന്നത് . ഇരുപത്തിരണ്ടു എന്ന അക്കം ഭഗവാൻ ശ്രീരാമചന്ദ്രന്റെ ആവനാഴിയിലെ ഇരുപത്തിരണ്ട് അസ്ത്രങ്ങളെയാണ് സൂചിപ്പിക്കുന്നത് .

ആദിശങ്കരാചാര്യർ തുടക്കമിട്ടു എന്ന് കരുതപ്പെടുന്ന അദ്വൈതാശ്രമങ്ങളുടെ ഭാഗമായി കരുതുന്ന നാലു പുണ്യ സ്ഥലങ്ങളിൽ ഒന്നാണ് രാമേശ്വരം . മറ്റു മൂന്നെണ്ണം ബദരീനാഥ് ക്ഷേത്രം , ജഗന്നാഥ ക്ഷേത്രം , ദ്വാരകാധീഷ്‌ ക്ഷേത്രം എന്നിവയാണ് .

 

 

Tags: Ramanathaswamy TempleRAMESWARAM
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies