ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ 2025-ല്‍ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളും 2019-ലെ സ്വര്ണക്കൊള്ളക്കേസിനൊപ്പം ചേര്‍ത്ത് അന്വേഷിക്കുമെന്ന് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.). ഇതുമായി ബന്ധപ്പെട്ട് പുതിയ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്യില്ലെന്നും ...



