ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസ്: ശ്രീകോവിലിന്റെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കി പരിശോധിക്കാന്‍ പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസ്: ശ്രീകോവിലിന്റെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കി പരിശോധിക്കാന്‍ പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2026, 07:40 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘം സന്നിധാനത്തെത്തി. മിഥുനമാസ പൂജകള്‍ക്കായി ക്ഷേത്രനട തുറന്നാലുടന്‍ എസ്‌ഐടിയുടെ നേതൃത്വത്തിലുള്ള വിശദമായ പരിശോധനകള്‍ ആരംഭിക്കും. ഹൈക്കോടതിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് ശ്രീകോവിലിന്റെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും അതിന്റെ താഴത്തെ ഭാഗവും ഇളക്കിയുള്ള പരിശോധന നടത്തുവാന്‍ സംഘം ഒരുങ്ങുന്നത്.

കേസില്‍ കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ഈ നടപടി. മുന്‍പ് ഏപ്രില്‍ മാസത്തില്‍ ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും ആവശ്യമായ സൗകര്യങ്ങള്‍ ലഭിക്കാതിരുന്നതിനാല്‍ ശ്രീകോവിലിന് മുന്നിലെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴ്ഭാഗവും അന്ന് പരിശോധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ ഭാഗങ്ങളില്‍ നിന്ന് ഇത്തവണ സാമ്പിളുകള്‍ ശേഖരിക്കും.

ശ്രീകോവിലിന്റെ പ്രഭാമണ്ഡലത്തില്‍ നിന്ന് സ്വര്‍ണം കവര്‍ന്നിട്ടുണ്ടെന്ന ശക്തമായ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കം. എന്നാല്‍ ആചാരപരവും വിശ്വാസപരവുമായ കാരണങ്ങളാല്‍ പ്രഭാമണ്ഡലം കൂടുതല്‍ സമയം മാറ്റിസ്ഥാപിക്കാന്‍ കഴിയില്ല. അതിനാല്‍ ഇത് അഴിച്ചെടുത്ത് പരിശോധനകള്‍ അതിവേഗം പൂര്‍ത്തിയാക്കി നട അടയ്‌ക്കുന്നതിന് മുന്‍പ് തന്നെ യഥാസ്ഥാനത്ത് തിരികെ പ്രതിഷ്ഠിക്കേണ്ടതുണ്ട്.

ഇന്നും നാളെയുമായി പരിശോധനകള്‍ അവസാനിപ്പിച്ച് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എസ്‌ഐടി ലക്ഷ്യമിടുന്നത്. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ കട്ടിളപ്പാളികള്‍ക്ക് മുകളിലുള്ള ശിവരൂപവും വ്യാളീരൂപവുമടങ്ങുന്ന പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും ദ്വാരപാലക ശില്പങ്ങളില്‍ നിന്നുള്ള സ്വര്‍ണവും പ്രതികള്‍ വേര്‍തിരിച്ചെടുത്തിട്ടുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ദശാവതാരങ്ങള്‍ ആലേഖനം ചെയ്ത രണ്ട് കട്ടിളപ്പാളികള്‍, രാശിചിഹ്നങ്ങള്‍ ആലേഖനം ചെയ്ത രണ്ട് പാളികള്‍, കട്ടിളപ്പടിക്ക് മുകളിലെ പ്രഭാമണ്ഡല പാളികള്‍ എന്നിവയില്‍ നിന്നാണ് സ്വര്‍ണം പോയിരിക്കുന്നത്.

ഇവയുള്‍പ്പെടെ ആകെ 7 പാളികളില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നിട്ടുള്ളത്. ഈ ഭാഗങ്ങളെല്ലാം ചെന്നൈയിലെ ‘സ്മാര്‍ട് ക്രിയേഷന്‍സില്‍’ എത്തിച്ചാണ് സ്വര്‍ണം വേര്‍തിരിച്ചെടുത്തതെന്നും ഇത് കണ്ടെത്തേണ്ടതുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കുന്നു. നേരത്തെ ദ്വാരപാലക ശില്പങ്ങളില്‍ നിന്നും കട്ടിളപ്പാളികളില്‍ നിന്നും മുറിച്ചെടുത്ത വലിയ ഭാഗങ്ങള്‍ ശാസ്ത്രീയ പരിശോധനയ്‌ക്കായി ജംഷദ്പൂരിലെ ലാബിലേക്ക് അയച്ചിരുന്നു. കേസില്‍ ശക്തമായ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ഈ പരിശോധനാ ഫലങ്ങള്‍ ഏറെ നിര്‍ണായകമാണ്.

Tags: investigatingsabarimala swarnapali casesit team
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies