തലയിലും മുഖത്തും ചതവ്, ശരീരത്തിൽ വലിയ പരിക്കുകളില്ല; നെയ്യാറ്റിൻകര ഗോപൻസ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സമാധിയിരുത്തിയ ഗോപൻസ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഗോപൻ സ്വാമിയുടെ മൂക്കിലും മുഖത്തും തലയിലുമായി നാല് പരിക്കുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. വലതുചെവിയുടെ പിൻഭാഗത്തായി തലയോട്ടിയിൽ ചതവുണ്ട്. ...