ചാർധാം തീർത്ഥാടനത്തിന് സമാപനം: കേദാർനാഥ് അടച്ചു;യമുനോത്രിയും ഗംഗോത്രിയും ഇന്ന് അടയ്‌ക്കും; ബദ്രിനാഥ് 22ന്
ഡെറാഡൂൺ: ശൈത്യകാലത്തോടനുബന്ധിച്ച് കേദാർനാഥ്, യമുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങളിൽ ഇന്ന് മുതൽ ഭക്തർക്ക് പ്രവേശനമില്ല. അടുത്ത ആറ് മാസത്തേക്കാണ് ക്ഷേത്രം അടച്ചിടുകയെന്ന് ചാർധാം ദേവസ്ഥാനം മാനേജ്‌മെന്റ് ബോർഡ് അറിയിച്ചു. ...


