ചാർധാം തീർത്ഥാടനത്തിന് സമാപനം: കേദാർനാഥ് അടച്ചു;യമുനോത്രിയും ഗംഗോത്രിയും ഇന്ന് അടയ്ക്കും; ബദ്രിനാഥ് 22ന്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചാർധാം തീർത്ഥാടനത്തിന് സമാപനം: കേദാർനാഥ് അടച്ചു;യമുനോത്രിയും ഗംഗോത്രിയും ഇന്ന് അടയ്‌ക്കും; ബദ്രിനാഥ് 22ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2021, 11:27 am IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: ശൈത്യകാലത്തോടനുബന്ധിച്ച് കേദാർനാഥ്, യമുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങളിൽ ഇന്ന് മുതൽ ഭക്തർക്ക് പ്രവേശനമില്ല. അടുത്ത ആറ് മാസത്തേക്കാണ് ക്ഷേത്രം അടച്ചിടുകയെന്ന് ചാർധാം ദേവസ്ഥാനം മാനേജ്‌മെന്റ് ബോർഡ് അറിയിച്ചു. നവംബർ 20ന് ശേഷം ബദ്രിനാഥ് ക്ഷേത്രവും അടയ്‌ക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

രാവിലെ എട്ട് മണിയോടെയാണ് കേദാർനാഥ് ക്ഷേത്രം അടച്ചത്. പ്രത്യേക ചടങ്ങുകളോടെ പ്രതിഷ്ഠ ഉഖീമത് ഓംകാരേശ്വർ ക്ഷേത്രത്തിലേക്ക് മാറ്റും. അതേസമയം ഇന്ന് 11.45ഓടെയാണ് ഗംഗോത്രി ക്ഷേത്രം അടയ്‌ക്കുക. ഇതിന് പിന്നാലെ ഗംഗാദേവിയുടെ വിഗ്രഹം മുഖ്ബ ഗ്രാമത്തിലേക്കും മാറ്റും. ശൈത്യകാലം അവസാനിക്കുന്നത് വരെ ഇവിടെയായിരിക്കും പൂജകൾ തുടരുക.

ഹിമാലയൻ സാനുക്കളിലെ ഗർവാൾ മലനിരകളിലാണ് ഗംഗോത്രി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുഖ്ബയിലേക്ക് പ്രതിഷ്ഠയെ കൊണ്ടുപോകുന്ന ചടങ്ങ് കാണാൻ നിരവധി ഭക്തർ പ്രദേശത്തേക്ക് ഒഴുകിയെത്തും. കൊറോണയ്‌ക്ക് ശേഷം 33,000ത്തോളം തീർത്ഥാടകർ ഇത്തവണ ഗംഗോത്രി ക്ഷേത്രത്തിൽ ദർശനം നടത്തിയെന്നാണ് കണക്ക്. സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഭക്തർക്കായി ക്ഷേത്രം തുറന്നുകൊടുത്തത്.

നൈനിറ്റാൾ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഉത്തരാഖണ്ഡിലെ അതിപ്രശസ്തമായ ചാർധാം തീർത്ഥാടനം സെപ്റ്റംബർ 18നായിരുന്നു ആരംഭിച്ചത്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ഇരുഡോസുകളും സ്വീകരിച്ചെത്തുന്നവർക്ക് മാത്രമായിരുന്നു പ്രവേശനം. കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമായിരുന്നു. ഒക്ടോബർ 22 വരെയുള്ള കണക്ക് പ്രകാരം കേദാർനാഥ്, ബദ്രിനാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങളിലായി ഇക്കൊല്ലം രണ്ട് ലക്ഷം പേരാണ് തീർത്ഥാടനത്തിനെത്തിയത്.

Tags: kedarnathchar dham yathraUttarakhand gangotriyamunotri
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies