വൈക്കത്തഷ്ടമി: അന്നദാനപ്രഭുവായ പെരുംതൃകോവിലപ്പന്റെ ആട്ടവിശേഷം
നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാണ് വൈക്കം ശ്രീമഹാദേവ ക്ഷേത്രം. കടുത്തുരുത്തി ശിവക്ഷേത്രം, ഏറ്റുമാനൂർ ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം എന്നീ മൂന്ന് ക്ഷേത്രങ്ങളും ഒരേ സമയം പ്രതിഷ്ഠിക്കപ്പെട്ടവയാണെന്ന് വിശ്വസിക്കുന്നു. ...