ന്യൂഡൽഹി: കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ പ്രകോപനം വീണ്ടും. വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ വെടിവയ്പ്പ് നടത്തി.
ആക്രമണത്തിൽ രണ്ട് ബി.എസ്.എഫ് ജവാൻമാർ വീരമൃത്യുവരിച്ചു. ഒരു കരസേനാ സൈനികനും പരിക്കേറ്റിട്ടുണ്ട്.
പാക് പ്രകോപനത്തിന് ഇന്ത്യൻ സൈന്യം തക്കതായ തിരിച്ചടി നൽകി. ഇതോടെ പ്രദേശത്ത് അല്പസമയം സംഘർഷാവസ്ഥ ഉടലെടുത്തു.
ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ രാവിലെ 8.30ഓടെയായിരുന്നു വെടിവെപ്പ് ആരംഭിച്ചത്.