ഇടുക്കി: ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി. കള്ളവോട്ട് ചെയ്യാനെത്തിയ ആറാം മൈൽ സ്വദേശി ബിജുവിനെയാണ് ബൂത്ത് ഏജന്റുമാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
ചക്കുപള്ളത്തെ 77-ാം നമ്പർ ബൂത്തിൽ ഇയാൾ വോട്ട് ചെയ്തിരുന്നു. ഇതിന് ശേഷം 80-ാം നമ്പർ ബൂത്തിലുമെത്തി കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചു. ഇത് മറ്റ് ബൂത്ത് പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബിജു വെട്ടിലായത്. ഇതോടെ ബിജുവിനെ തടഞ്ഞു വച്ച് പൊലിസിൽ കൈമാറിയതായി പ്രവർത്തകർ പറഞ്ഞു.