ന്യൂഡല്‍ഹി : അഖില കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് സ്പെഷ്യല്‍ എന്‍ട്രി.അഖിലയെ താമസിപ്പിച്ചിട്ടുളള കേരള ഹൗസില്‍ മുഴുവന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും വിലക്ക് നിലനില്‍ക്കെ മാധ്യമം പത്രത്തിന്റെ ലേഖകന്‍ അഖിലയുമായി സംസാരിച്ചു.
നാളെ അഖില കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേരള ഹൗസില്‍ വന്‍സുരക്ഷാ വീഴ്ച് നടന്നത്. ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമത്തിന്റെ ലേഖകന്‍ ഹസനൂള് ബന്നയാണ് കേരള ഹൗസില്‍ അനധിക്യതമായി കടന്ന് അഖിലയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
അഖിലയെ കേരള ഹൗസില്‍ എത്തിക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ മാദ്ധ്യ മപ്രവര്ത്തകരേയും അവിടെ നിന്ന് നീക്കിയിരുന്നു. സാധാരണക്കാര്‍ക്കും കേരളഹൗസിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. എന്നാല്‍ മാധ്യമം പത്രത്തിന്റെ ലേഖകന്‍ പ്രത്യേക പരിഗണന നല്കി കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കുകയായിരുന്നു.
അതേസമയം സംഭവത്തോട് പ്രതികരിക്കാന്‍ കേരള ഹൗസ് അധികൃതര്‍ തയ്യാറായില്ല. അഖിലക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജെ എന്‍ യൂവിലെ തീവ്ര ഇടത് സംഘടനകളും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും കേരള ഹൗസിന് പുറത്ത് പ്രകടനം നടത്തി.
കേസില്‍ ഭീകരസംഘടനകള്‍ക്കുള്ള ബന്ധമാണ് ഈ സംഭവം വ്യക്കമാക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണം.