കതിരൂർ മനോജ് വധം : പി ജയരാജൻ പ്രതി

Published by
Janam Web Desk

കണ്ണൂർ : ആർ.എസ്.എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ്  കതിരൂർ മനോജിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ സിബിഐ പ്രതി ചേർത്തു. കേസിൽ 25 )-0   പ്രതിയാണ്  ജയരാജൻ.  UAPA പ്രകാരമാണ്  കേസെടുത്തത്. ഗൂഢാലോചന കുറ്‍റമാണ് ജയരാജന് മേൽ ചുമത്തിയിരിക്കുന്നത്.

മനോജ് വധക്കേസില്‍ ഗൂഢാലോചന നടത്തിയതില്‍ ജയരാജനെതിരെ സിബിഐയ്‌ക്ക് തെളിവ് ലഭിച്ചതിനാലാണ് അദ്ദേഹത്തെ പ്രതി ചേര്‍ത്തത്.ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി കഴിഞ്ഞ ദിവസം തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രണ്ടാമതും തളളിയിരുന്നു.ജാമ്യ ഹര്‍ജി വീണ്ടും തളളിയ സാഹചര്യത്തില്‍ പി.ജയരാജനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുമെന്നാണ് സിബിഐ നല്‍കുന്ന സൂചന.

രണ്ടുവട്ടം നോട്ടീസ് നല്‍കിയതിനാല്‍ ഇനി കസ്റ്റഡിയില്‍ എടുക്കാനാണ് സാധ്യത. ഇതിനിടെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ജയരാജന്‍ ഇപ്പോള്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്. 2014 സെപ്റ്റംബർ ഒന്നിനാണ്  ആർ.എസ്.എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന മനോജ് കൊല്ലപ്പെടുന്നത് . കാത്തിരുന്ന വാർത്തയെന്ന് ജയരാജന്റെ മകൻ ജെയിൻ രാജ് അന്ന് ഫേസ്ബുക്കിൽ കുറിച്ചത് ഏറെ വിവാദമായിരുന്നു .

Share
Leave a Comment