കൊച്ചി: കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയങ്ങളില്‍ മാദ്ധ്യമചര്‍ച്ചകള്‍ നിയന്ത്രിക്കണമെന്ന് ജസ്റ്റീസ് കെ.ടി തോമസ്. ക്രിമിനല്‍ കേസുകളില്‍ നടക്കുന്ന മാദ്ധ്യമവിചാരണ കോടതിയുടെ വിധികളെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റീസ് കെ.ടി തോമസിന്റെ അഭിപ്രായപ്രകടനം.
കൊച്ചിയില്‍ നടന്ന ക്രിമിനല്‍ ലോ നോളജ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കേസുകള്‍ ചൂണ്ടിക്കാട്ടയായിരുന്നു ജസ്റ്റീസ് കെ.ടി തോമസ് മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. മുന്‍പ് പത്രങ്ങള്‍ മാത്രമാണ് ഇത്തരം വിചാരണകള്‍ നടത്തിയതെങ്കില്‍ ഇപ്പോള്‍ ദൃശ്യ മാധ്യമങ്ങളും ഇതിന്റെ ചുവടുപിടിക്കുകയാണ്. ഇക്കാര്യത്തില്‍ ന്യായാധിപന്മാര് ഗൗരവമായ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുപ്രീം കോടതി ജസ്റ്റീസ് യു.യു ലളിത് ആണ് ക്രിമിനല്‍ ലോ നോളജ് മീറ്റ് 2016 ഉദ്ഘാടനം ചെയ്തത്.അഡ്വക്കറ്റ് ജനറല്‍ അസിഫ് അലി, രാജ്യ സഭാംഗം കെ.ടി.എസ് തുളസി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.