ന്യൂഡൽഹി : മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ബിജെപി ദേശീയ നേതൃത്വം. അഴിമതി ആരോപിതനായ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജിവയ്ക്കണമെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ നിർമലാ സീതാരാമൻ ആവശ്യപ്പെട്ടു . അഴിമതി ആരോപണങ്ങളുടെ ഒരു പരമ്പര തന്നെയാണ് കേരള ഭരണത്തിനെതിരെ ഉണ്ടായിട്ടുള്ളതെന്നും നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടി.
അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ഒരു ഭരണമാണ് കേരളത്തിൽ നടക്കുന്നത്. ധനമന്ത്രിയും എക്സൈസ് മന്ത്രിയും രാജിവച്ചു കഴിഞ്ഞു. ഇപ്പോൾ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും അഴിമതി ആരോപണത്തിൽ പെട്ടിരിക്കുന്നു . മുഖ്യമന്ത്രിയെ അഴിമതിക്കാര്യത്തിൽ പതിനാലു മണിക്കൂർ ചോദ്യം ചെയ്യുന്നതു പോലെയുള്ള ഗുരുതരമായ അവസ്ഥാ വിശേഷമാണ് കേരളത്തിലുള്ളതെന്നും നിർമ്മല സീതാരാമൻ അഭിപ്രായപ്പെട്ടു