ഐഫോണും മാക്ബുക്കും ട്രൈപോഡും; മഹാകുംഭമേളയിൽ സജീവ സാന്നിധ്യമായി 'ഡിജിറ്റൽ ബാബ'; സനാതന ധർമത്തിൻ്റെ ശക്തി ലോകത്തെ അറിയിക്കുകയാണ് ലക്ഷ്യമെന്ന് ബാബ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐഫോണും മാക്ബുക്കും ട്രൈപോഡും; മഹാകുംഭമേളയിൽ സജീവ സാന്നിധ്യമായി ‘ഡിജിറ്റൽ ബാബ’; സനാതന ധർമത്തിന്റെ ശക്തി ലോകത്തെ അറിയിക്കുകയാണ് ലക്ഷ്യമെന്ന് ബാബ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2025, 03:45 pm IST
Facebook
Twitter
WhatsAppTelegram

മഹാകുംഭമേള ഇസ്ലാമിക രാഷ്‌ട്രങ്ങളിൽ വരെ ട്രെൻഡിം​ഗായി മുന്നേറുകയാണ്. ഭാരതീയ സംസ്കാരത്തെ അറിയാൻ താത്പര്യമുള്ളവർ നിരവധിയാണ്. അങ്ങനെ മഹാകുംഭമേളയെ കുറിച്ച് അറിയാൻ ആ​ഗ്രഹമുള്ളവർ കുംഭമേളയിലെ ‘ഡിജിറ്റൽ ബാബ’യെ അറിയണം.

ഭക്തിക്കും ആത്മീയതയ്‌ക്ക് ഒട്ടും കുറവില്ലാതെ, അതിനൊപ്പം തന്നെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ മഹാകുംഭമേളയിലെ വിവരങ്ങൾ ലോകത്തെ അറിയിക്കുകയാണ് ഡ‍ിജിറ്റൽ ബാബ എന്നുവിളിക്കുന്ന സ്വാമി റാം ശങ്കർ മഹാരാജ്. ആത്മീയതയ്‌ക്ക് ആധുനിക പര്യവേഷം നൽകുകയാണ് ഈ 37-കാരൻ.

പേര് പോലെ തന്നെ ഹൈടെക്കാണ് ‘ഡിജിറ്റൽ ബാബ’. ആപ്പിൾ ഐഫോൺ 16 മാക്സ് പ്രോ, മാക്ബുക്ക് പ്രോ M4 മാക്സ്, വയർലെസ് മൈക്രോഫോൺ, ട്രൈപോഡ് എന്നിവയുമായി ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം കുംഭമേളയിൽ പങ്കെടുക്കുന്നത്.

ഫേസ്ബുക്കിൽ 336K ഫോളോവേഴ്‌സും യൂട്യൂബിൽ 29.6K സബ്‌സ്‌ക്രൈബേഴ്സുമുള്ള ചാനലാണ് ഡിജിറ്റൽ ബാബയ്‌ക്കുള്ളത്. തത്സമയം വിവരങ്ങൾ ലോകത്തെ അറിയിക്കുകയാണ് അദ്ദേഹം. ലോകത്തിൽ ഏറ്റവും അധികം ആളുകൾ ഒത്തുകൂടുന്ന മഹാകുംഭമേളയ്‌ക്ക് ഡിജിറ്റൽ പരിവേഷം നൽകാനും അദ്ദേഹത്തിന് കഴിയുന്നുവെന്നതിൽ അഭിമാനിക്കാം.

‍ഡിജിറ്റൽ യു​ഗത്തിൽ ഡ‍ിജിറ്റൽ സമീപനം അനിവാര്യമാണ്. ലോകമെമ്പാടുമുള്ളവരെ സം​ഗമതീരത്ത് എത്തിച്ച സനാതന ധർമത്തിന്റെ ശക്തിയെ കുറിച്ച് ലോകത്തെ ബോധവാന്മാരക്കുന്നതിനായാണ് ഇവിടെ നടക്കുന്ന കാര്യങ്ങൾ ചിത്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ​

ഗുരുകുല വിദ്യാഭ്യാസത്തിന് ശേഷം 2008-ലാണ് സന്ന്യാസ ജീവിതത്തിലേക്ക് തിരിഞ്ഞത്. 2019-ൽ ആദ്യമായി ഐഫോൺ വാങ്ങിയപ്പോഴാണ് അദ്ദേഹത്തിന്റെ സന്ന്യാസ ജീവിതത്തിലേക്ക് സാങ്കേതികവിദ്യ കട‍ന്നുവരുന്നത്. ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങിയതോടെയാണ് സമൂഹമാദ്ധ്യമങ്ങളുടെ ശക്തി തിരിച്ചറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. വീഡിയോകളിലൂടെ ലക്ഷക്കണക്കിന് പേരുമായാണ് അദ്ദേഹം സംവദിച്ചത്. അങ്ങനെ ഡിജിറ്റൽ ബാബയായി മാറി.

ഗൊരഖ്പൂരിലാണ് സ്വാമി റാം ശങ്കർ മഹാരാജിന്റെ ജനനം. സ്കൂൾ പഠനകാലത്ത് സിനിമയിൽ അഭിനയിക്കണമെന്നതായിരുന്നു ബാബയുടെ ആ​ഗ്രഹം. എന്നാൽ 20 വയസിൽ ആത്മീയപാത തെരഞ്ഞെടുക്കുകയായിരുന്നു. ​​ഉപനിഷത്തുകൾ, ഭഗവദ് ഗീത, രാമായണം തുടങ്ങിയ ഗ്രന്ഥങ്ങളിൽ പ്രാവീണ്യം നേടുന്നത് മുതൽ ഖൈരാഗഡ് സംഗീത സർവകലാശാലയിൽ നിന്നും സം​ഗീതത്തിൽ വൈദ​ഗ്ധ്യം വരെ നേടിയുണ്ട് അദ്ദേഹം.

2017 മുതൽ ഹിമാചൽ പ്രദേശിലെ ബൈജ്നാഥ് ധാമിലാണ് താമസം. വേദാന്തത്തെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തുകയും യുവാക്കളെ ആത്മീയതയിലേക്ക് പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഡിജിറ്റലായി മതപ്രഭാഷണം നടത്തി പ്രതിമാസം ഒരു ലക്ഷം രൂപ വരെയാണ് ഡിജിറ്റൽ ബാബ സമ്പാദിക്കുന്നത്. കഴിഞ്ഞ നവംബറിൽ‌ ലക്നൗവിൽ ഏഴുദിവസം രാമകഥ നടത്തി 1.5 ലക്ഷം രൂപയാണ് നേടിയത്.

Tags: Apple iPhoneMaha Kumbh Mela 2025Digital BabaTripod In HandSwami Ram Shankar Maharaj
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies