കൊച്ചി: കോണ്‍ഗ്രസിന് പാര്‍ട്ടി ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയതായി സരിത എസ് നായര്‍. സോളാര്‍ കമ്മീഷന് മുന്‍പാകെയാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്. മാനവിക യാത്രയ്ക്കായി പി.സി വി്ഷ്ണുനാഥിന്റെ കൈവശം രണ്ട് ലക്ഷം രൂപ നല്‍കിയതായും സരിത പറഞ്ഞു. എന്നാല്‍ ഇതിന് രസീത് ലഭിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബെന്നി ബെഹനാന് വഴിയാണ് കോണ്‍ഗ്രസിന് ഫണ്ട് നല്‍കിയത്. മാനവിക യാത്രയ്ക്കെന്ന് പറഞ്ഞ് വിഷ്ണുനാഥ് നേരിട്ടാണ് വിളിച്ച് പണം ആവശ്യപ്പെട്ടതെന്നും സരിത പറഞ്ഞു. തന്നെ ലൈഗികമായി പീഡിപ്പിച്ചെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട നിജസ്ഥിതി മുദ്രവെച്ച കവറില്‍ സോളാര്‍ കമ്മീഷന് മുന്‍പാകെ കൈമാറും. ഇതോടൊപ്പം സോളാര്‍ കേസുമായി ബന്ധപ്പെട്ട ചില തെളിവുകളും ഹാജരാക്കുമെന്നും അവര്‍ പറഞ്ഞു.
പൊതുവില്‍ വെളിപ്പെടുത്താനാകാത്ത കാര്യങ്ങളാണ് മുദ്രവെച്ച കവറില്‍ നല്‍കുകയെന്നും സരിത കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലൈംഗീക ആരോപണവുമായി ബന്ധപ്പെട്ട് സരിത നല്കുന്ന വിവരങ്ങള്‍ രഹസ്യമാക്കി വെയ്ക്കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കമ്മീഷനില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കത്ത് പരസ്യമാക്കാനാകില്ലെന്ന് പറഞ്ഞ കമ്മീഷന് കത്തില്‍ പേര് പരാമര്‍ശിച്ചിട്ടുള്ളവര്‍ക്ക് സരിതയെ ക്രോസ് വിസ്താരം ചെയ്യാമെന്നും വ്യക്തമാക്കി.
സോളാര്‍ കമ്പനിയുടെ വളര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്ന് സരിത കമ്മീഷന് മുന്‍പാകെ വെളിപ്പെടുത്തി. പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ പദ്ധതിക്കായി 113 ഏക്കര്‍ സ്ഥലം നല്‍കാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. ടെനി ജോപ്പന്, ജിക്കുമോന്, സലിം രാജ് എന്നിവരുടെ ഫോണുകളിലൂടെ മുഖ്യമന്ത്രിയുമായി നിരവധി തവണ സംസാരിച്ചിരുന്നതായും സരിത കമ്മീഷന് മുന്‍പാകെ ആവര്‍ത്തിച്ചു.
എ.പി അബ്ദുള്ളക്കുട്ടിക്കെതിരായ ലൈംഗീക ആരോപണം നിഷേധിച്ചിട്ടില്ലെന്നും സരിത പറഞ്ഞു. അനവസരത്തില്‍ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം തമ്പാനൂര്‍ രവി നടത്തിയ ഇടപെടലിലൂടെയാണ് താന്‍ പരാതി നല്‍കിയതെന്ന് മാത്രമാണ് പറഞ്ഞതെന്നും സരിത പറഞ്ഞു.