ന്യൂഡല്‍ഹി: രാജ്യത്ത് അസഹിഷ്ണത നിലനിൽക്കുന്നുവെന്ന വാദത്തെ എതിർത്ത് ബോളിവുഡ് താരം കത്രീനാ കൈഫ്. ഭാരതം സഹിഷ്ണുതയുളള രാജ്യമാണെന്നും, ആജീവനാന്തം ഇവിടെ ജീവിക്കണമെന്നാണ് ആഗ്രഹമെന്നും കത്രീനാ കൈഫ് വ്യക്തമാക്കി.
ഭാരതത്തിൽ മടങ്ങിയെത്തുമ്പോൾ, തന്റെ വീട്ടിലെത്തുന്ന അനുഭവമാണ് ഉണ്ടാകുന്നത്. പുതിയ ചിത്രത്തിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു താര സുന്ദരി. നേരത്തെ അനുപം ഖേർ ഉൾപ്പടെയുളള ബോളിവുഡിലെ പ്രമുഖർ അസഹിഷ്ണുതാ വാദത്തിനെതിരേയും, അവാർഡുകൾ തിരികെ നൽകുന്നതിനെതിരേയും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.