അധികം സന്തോഷിക്കേണ്ട, പര്യടനങ്ങളിൽ ഭാര്യമാരെ കൂടെ കൂട്ടുന്നതിന് വിലക്ക്; താരങ്ങൾക്കെതിരെ കടുത്ത നിയന്ത്രണങ്ങളുമായി ബിസിസിഐ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അധികം സന്തോഷിക്കേണ്ട, പര്യടനങ്ങളിൽ ഭാര്യമാരെ കൂടെ കൂട്ടുന്നതിന് വിലക്ക്; താരങ്ങൾക്കെതിരെ കടുത്ത നിയന്ത്രണങ്ങളുമായി ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2025, 04:15 pm IST
Facebook
Twitter
WhatsAppTelegram

തുടർച്ചയായ പരമ്പര തോൽവികൾക്ക് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ ഇന്ത്യൻ ടീമിനെതിരെ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കാനൊരുങ്ങി ബിസിസിഐ. ഇനിമുതൽ കളിക്കിടെ താരങ്ങൾ കുടുംബാംഗങ്ങളുമായി ചിലവഴിക്കുന്ന സമയം നിയന്ത്രിക്കുമെന്നാണ് സൂചന. ഓസ്‌ട്രേലിയൻ പരമ്പരയ്‌ക്ക് ശേഷം രോഹിത് ശർമ്മ, ഗൗതം ഗംഭീർ എന്നിവരുമായി ബിസിസിഐ അടുത്തിടെ ചർച്ചകൾ നടത്തിയിരുന്നു. ഇതിലാണ് പുതിയ നിയന്ത്രണങ്ങൾ നിർദ്ദേശിച്ചത്.

ഇതുവരെയുള്ള വിദേശപര്യടനങ്ങൾ അടക്കമുള്ള മത്സരങ്ങളിൽ താരങ്ങളുടെ കുടുംബത്തിന് പ്രത്യേകിച്ച് ഭാര്യമാർക്ക് ഇവർക്കൊപ്പം യാത്ര ചെയ്യാനും താമസിക്കാനുമുള്ള സ്വാതന്ത്ര്യം ബോർഡ് നൽകിയിരുന്നു. എന്നാൽ ഇത് താരങ്ങളുടെ പ്രകടനത്തെ മോശമായി ബാധിച്ചുവെന്നാണ് ബിസിസിഐയുടെ വിലയിരുത്തൽ. അതിനാൽ ഒരുമാസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന പര്യടനങ്ങളിൽ രണ്ട് ആഴ്ചയ്‌ക്കപ്പുറം ഭാര്യമാരെയും കാമുകിമാരെയും കളിക്കാർക്കൊപ്പം യാത്രചെയ്യാൻ അനുവദിക്കേണ്ടതില്ലെന്നാണ് ബോർഡിന്റെ തീരുമാനം. പരമ്പരയിലെ മത്സരങ്ങളുടെ എണ്ണം കുറവാണെങ്കിൽ ഇത് 7 ദിവസമായി കുറച്ചേക്കും.

മാത്രമല്ല ടീം ബസുകളിൽ താരങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നതും നിർബന്ധമാക്കിയിട്ടുണ്ട്. ഇനിമുതൽ വിമാനയാത്രകളിൽ കളിക്കാരുടെ ലഗേജ് 150 കിലോയിൽ കൂടുതലാണെങ്കിൽ അധിക നിരക്കുകൾ ബിസിസിഐ വഹിക്കില്ല, കളിക്കാർ പണം നൽകേണ്ടിവരും. ടീമിന്റെ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെ പേഴ്‌സണൽ മാനേജർക്ക് വിഐപി ബോക്‌സിൽ ഇരിക്കാനോ ടീം ബസിൽ യാത്ര ചെയ്യാനോ അനുവാദമില്ല. വേറെ ഹോട്ടലിൽ താമസിക്കേണ്ടിവരും.

ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ വിരാട് കോലിയും ജസ്പ്രീത് ബുമ്രയും തങ്ങളുടെ കുടുംബങ്ങൾക്കൊപ്പം യാത്രം ചെയ്തതും മാറി താമസിച്ചതുമെല്ലാം ടീമിലെ ഐക്യത്തിന് വിള്ളൽ വീഴ്‌ത്തിയെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. മാത്രമല്ല പെർത്തിലെ ചരിത്ര വിജയം ആഘോഷിക്കാതെ കളിക്കാർ കുടുംബങ്ങൾക്കൊപ്പം സമയം ചെലവഴിച്ചുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Tags: family-timeextra luggageteam busbccifamilytravelwivesNEW RULESStay
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies