പൂട്ടിയ ബാറുകള്‍ തുറക്കാമെന്ന് ഇടതുനേതാക്കള്‍ ഉറപ്പു നല്‍കി; ബിജുവിന്റെ ശബ്ദരേഖ പുറത്ത്

Published by
Janam Web Desk

തിരുവനന്തപുരം: ഇടതു മുന്നണി അധികാരത്തിലെത്തിയാല്‍ പൂട്ടിയ 418 ബാറുകളും തുറന്നു തരാമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ ഉറപ്പ് നല്‍കിയതായും ബിജു രമേശ് ബാര്‍ ഉടമകളുടെ യോഗത്തില്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്. കോടിയേരി ഇക്കാര്യം പിണറായി വജയനുമായും സംസാരിച്ചിട്ടുണ്ട്. വി.എസ്. അച്യുതാനന്ദന്‍ കൂടി ഉറപ്പ് നല്‍കിയാല്‍ സര്‍ക്കാരിനെ താഴെ ഇറക്കാമെന്നും ബിജു പറയുന്നു.

വിജിലന്‍സ് എസ്പി ആര്‍.സുകേശനുമായി ബിജു രമേശിനു ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. സുകേശന്‍ സര്‍ക്കാരിന് എതിരാണെന്നും നാല് മന്ത്രിമാര്‍ക്കെതിരേ കൂടി എന്തെങ്കിലും തട്ടിവിട്ടേക്കാന്‍ തന്നോട് എസ്പി പറഞ്ഞുവെന്നും ബിജു രമേശ് മറ്റ് ബാറുടമകളോട് പറയുന്നുണ്ട്.

ബിജു രമേശ് വിജിലന്‍സിന് നല്‍കിയതാണ് ഈ സി.ഡി. ഇതിലെ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ എസ്.പി സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

Share
Leave a Comment