ശ്രീനഗര്‍: സിയാച്ചിനിലെ ഹിമപാതത്തില്‍ അകപ്പെട്ട 10 സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ലാന്‍സ് നായിക് ഹനമന്‍ താപ്പയെയാണ് ആറുദിവസം നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. മൈനസ് 45 ഡിഗ്രിയാണ് താപ്പയെ കണ്ടെത്തുമ്പോള്‍ പ്രദേശത്തെ താപനില.
കഴിഞ്ഞ ആഴ്ചയാണ് മലയാളി ഉള്‍പ്പെടെ പത്ത് സൈനികരെ സിയാച്ചിനിലെ ഹിമപാതത്തില്‍ കാണാതായത്. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും മദ്രാസ് റെജിമെന്റിലെ ഒന്‍പത് സൈനികരുമാണ് ഹിമപാതത്തില്‍ അകപ്പെട്ടത്. ഇതില്‍ അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മറ്റു സൈനികര്‍ക്കായി കരസേനയും വ്യോമസേനയും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയതായി സൈനിക വക്താവ് ലഫ്റ്റനന്റ് കേണല്‍ എന്‍.എന്‍.ജോഷി പറഞ്ഞു.
റഷ്യന്‍ നിര്‍മ്മിത റഡാറുകളാല് സിയാച്ചിന്‍ മലനിരകളില്‍ നടത്തിയ സ്കാനിംഗില്‍ ജീവന് നിലനില്‍ക്കുന്നതായി കണ്ടെത്തിയെന്നു ബിബിസി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.