ഇസ്ലാമാബദ്: ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ എത്തുന്ന താരങ്ങള്‍ക്ക് സുക്ഷ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമാകത്ത സാഹചര്യത്തിലാണിത്.
സര്‍ക്കാര്‍ നിലപാട് അനുസരിച്ചായിരിക്കും പാക് ടീം പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുകയെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ ഐസിസി ബോര്‍ഡ് മീറ്റിംഗില്‍ പറഞ്ഞു. ഭീഷണിയുള്ളതിനാല്‍ പാകിസ്ഥാന്റെ മത്സരങ്ങള്‍ മറ്റൊരു വേദിയിലേക്ക് മാറ്റണമെന്നും പിസിബി ചെയര്‍മാന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
മാര്‍ച്ച് എട്ടിനാണ് ലോകകപ്പ് ട്വന്റി 20 മത്സരം ആരംഭിക്കുന്നത്. ഇന്ത്യയിലെ ഏഴു നഗരങ്ങളിലായാണ് ട്വന്റി 20 മത്സരം നടക്കുന്നത്. നിലവില്‍ പാിസ്ഥാന്റെ മത്സരങ്ങള്‍ കൊല്‍ക്കത്ത, മൊഹാലി, ധര്‍മശാല എന്നിവടങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 16 ന് കൊല്‍ക്കത്തയിലാണ് ആദ്യ മത്സരം.