ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരേ നടപടി വേണമെന്ന് സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന് ജനറല്‍ സെക്രട്ടറിയുമായ ആനി രാജ. ഇന്ത്യന്‍ പൗരയെന്ന നിലയില്‍ അത് തനിക്ക് അംഗീകരിക്കാനാകില്ലെന്നും തന്റെ മകളാണെങ്കില്‍ പോലും അങ്ങനെ ചെയ്്താല്‍ നടപടി സ്വീകരിക്കണമെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.
സിപിഐ നേതാക്കളായ ആനി രാജയുടെയും ഡി. രാജയുടെയും മകളായ അപരാജിതയും ജെഎന്‍യുവിലെ വിവാദമായ അഫ്സല് ഗുരു അനുസ്മരണത്തില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച് പങ്കെടുത്തത് വാര്‍ത്തയായിരുന്നു. അപരാജിത പരിപാടിയില്‍ പങ്കെടുത്ത് മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സഹിതം ബിജെപി എംപി മഹേഷ് ഗിരിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. വിഷയം ദേശീയ മാദ്ധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വിവാദവുമായി. ഈ സാഹചര്യത്തിലാണ് ആനി രാജയുടെ പ്രതികരണം.
ജെഎന്‍യുവിലെ സംഭവം ഒറ്റപ്പെട്ടതല്ലെന്നും രാഷ്ട്രീയപരമാണെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്് രിവാള്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും നേരത്തെ വ്യക്തമാക്കിയിരുന്നു.