ന്യൂഡൽഹി : ജെ എൻ യുവിലെ രാജ്യദ്രോഹക്കേസിൽ അറസ്റ്റിലായവരെ കോടതിയിൽ കൊണ്ടു വരുന്നതിനിടെ സംഘർഷം . ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് സംഘർഷം നടന്നത് .
അഫ്സൽ ഗുരുവിന്റെ ഓർമ്മദിനം ആചരിച്ചതിനും രാജ്യത്തെ നശിപ്പിക്കുമെന്ന് മുദ്രാവാക്യം വിളിച്ചതിനും അറസ്റ്റിലായവരെ അനുകൂലിച്ചെത്തിയവർക്ക് നേരേ പട്യാല ഹൗസിലെ അഭിഭാഷകരും ജനങ്ങളും തിരിയുകയായിരുന്നു .
സംഘർഷത്തിൽ മാദ്ധ്യമ പ്രവർത്തകർക്കും മർദ്ദനമേറ്റതായി വാർത്തകളുണ്ട് . ലോംഗ് ലിവ് ഇന്ത്യ – ഡൗൺ വിത്ത് ജെ എൻ യു എന്നിങ്ങനെ മുദ്രാവാക്യം വിളിച്ച് കോടതി പരിസരത്തെത്തിയ സംഘവുമായാണ് സംഘർഷമുണ്ടായത് .