ന്യൂഡല്‍ഹി: ജെഎന്‍യുവിലെ എബിവിപിയില്‍ പിളര്‍പ്പുണ്ടെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയെന്ന് സംഘടന. രാജിവെച്ച മൂന്ന് വിദ്യാര്‍ഥികള്‍ ബാഹ്യശക്തികളുടെ സമ്മര്‍ദ്ദത്തിന് ഇരയാകുകയായിരുന്നെന്ന് എബിവിപി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ജെഎന്‍യുവില്‍ എബിവിപിയുടെ വളര്‍ച്ച തടയാന്‍ വിദ്യാര്‍ഥികളും ഒരു വിഭാഗം അദ്ധ്യാപകരും നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് മൂന്ന് പ്രവര്‍ത്തകര്‍ക്ക് നേരേ നടന്ന വേട്ടയാടല്‍ എന്നും എബിവിപി വ്യക്തമാക്കി.
ജെഎന്‍യുവിലെ എബിവിപിയില്‍ പിളര്‍പ്പുണ്ടായി എന്ന രീതിയിലുള്ള കളള പ്രചാരണവും താറടിക്കലും മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥി സംഘടന ആരോപിക്കുന്നു. മൂന്ന് പ്രവര്‍ത്തകര്‍ സംഘടന വിട്ടത് ദേശവിരുദ്ധ ശക്തികളുടെയോ, അവസരവാദ കമ്യൂണിസ്റ്റ് രാഷ്ട്രീയ കക്ഷികളുടെയോ സമ്മര്‍ദ്ദ രാഷ്ട്രീയത്തിന് വശംവദരായാണ്. എബിവിപി പ്രവര്‍ത്തകര്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതായി ആരോപിച്ച് പുറത്തിറങ്ങിയ വ്യാജ വീഡിയോയ്ക്ക് പിന്നിലും ഇത്തരം ശക്തികളായിരുന്നുവെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹി െ്രെകം സെല്ലിലും, വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലും സംഘടന നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീഡിയോ വ്യാജമാണെന്ന് ബോധ്യപ്പെട്ട് കഴിഞ്ഞു.
നിലവില്‍ ജെഎന്‍യുവില്‍ നടക്കുന്ന രാജ്യവിരുദ്ധ പരിപാടികളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് സര്‍വകലാശാലയ്ക്ക് അകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ദേശവിരുദ്ധ ശക്തികള്‍ ലക്ഷ്യമിട്ടതെന്നും ഇതോടെ വ്യക്തമാവുകയാണ്. ക്യാമ്പസില്‍ വര്‍ഷങ്ങളായി എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരേ ഇടതു പ്രവര്‍ത്തകരുടെ ഭീഷണിയും, കള്ളക്കേസുകളും മുറയ്ക്ക്് അരങ്ങേറുന്നുണ്ടെന്ന് മാത്രമല്ല അക്കാദമിക വിവേചനവും നടക്കുന്നുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം പുറത്തറിയാതിരിക്കാനാണ് നിലവിലെ വിവാദങ്ങള്‍.
ജെഎന്‍യു ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്ന ധാരണ പരത്തുകയും അതിന്റെ മറവില്‍ ഭരണകൂടഭീകരത പ്രചരിപ്പിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും എബിവിപിയുടെ വാര്‍ത്താക്കുറിപ്പില്‍ വിമര്‍ശിക്കുന്നു. എല്ലാ ദിവസവും സര്‍വ്വകലാശാലയുടെ മുന്നില്‍ ദേശീയപതാകയുമേന്തി ജെഎന്‍യു വിദ്യാര്ഥികള്ക്കെതിരേ പ്രതിഷേധം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ഇതിനെ ദേശീയതയായി കാണാനാകില്ലെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് മൂന്ന് വിദ്യാര്‍ഥികള്‍ രാജി വെയ്ക്കുന്നതായി പ്രഖ്യാപിച്ചത്. സര്‍വ്വകലാശാലയില്‍ നടന്ന രാജ്യവിരുദ്ധ പരിപാടിയെ എതിര്‍ത്തതിന്റെ പേരില്‍ നിഷ്പക്ഷ വിദ്യാര്‍ഥികള്‍ എബിവിപിക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചതോടെ അസ്വസ്ഥരായ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ മാദ്ധ്യമങ്ങളുടെ സഹായത്തോടെ എബിവിപിയെ താറടിച്ചു കാട്ടാന്‍ വിഷയം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.