രോഹ്തക്: ഹരിയാനയില്‍ നടക്കുന്ന ജാട്ട് പ്രക്ഷോഭത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കൈയ്യുണ്ടെന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്ത്. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭുപീന്ദര്‍ സിംഗ് ഹൂഡയുടെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്ന വിരേന്ദര്‍ സിംഗ് അനുയായികളെ കലാപത്തിന് പ്രേരിപ്പിക്കുന്ന ഫോണ്‍ സംഭാഷണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
വരുന്ന നിയമസഭാ സമ്മേളനത്തില്‍ സംവരണം സംബന്ധിച്ച ബില്‍ അവതരിപ്പിക്കാമെന്ന് ഭരണകക്ഷിയായ ബിജെപി ഉറപ്പ് നല്‍കിയിട്ടും, പ്രക്ഷോഭകാരികള്‍ അക്രമം തുടരുന്നതിന്റെ കാരണവും ഇതാണെന്ന് വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ തങ്ങളുടെ പ്രദേശത്ത് പ്രക്ഷോഭം ഊര്‍ജിതമായി മുന്നോട്ടുപോകുന്നുണ്ടെന്നും എന്നാല്‍ ഐഎന്‍എല്‍ഡിയുടെ സ്വാധീന മേഖലകളില്‍ സമരത്തിന് ശക്തി പോരെന്നുമാണ് ഫോണിലൂടെ വിരേന്ദര്‍ സിംഗ് പറയുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ ദയനീയ തോല്‍വിയില്‍ നിന്ന് കരകയറാനാകാതെ വിഷമിക്കുന്ന ഭുപീന്ദര്‍ സിംഗ് ഹൂഡയും കോണ്‍ഗ്രസും ജാട്ട് സമരത്തെ രാഷ്ട്രീയ ആയുധമാക്കുകയായിരുന്നുവെന്ന് ബിജെപി നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു.
ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെ ഐഎന്‍എല്‍ഡി ഉള്‍പ്പടെയുളള മറ്റ് പ്രതിപക്ഷ കക്ഷികളും കോണ്‍ഗ്രസിന്റെ ദുരൂഹത നിറഞ്ഞ സമീപനത്തെ ചോദ്യം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും സമാധാനപരമായി പ്രക്ഷോഭം നടത്തിയിരുന്നവരെ അക്രമത്തിന് പ്രേരിപ്പിച്ചവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ഹരിയാനയിലെ ഐഎന്‍എല്‍ഡി നേതാവും പ്രതിപക്ഷ നേതാവുമായ അഭയ് സിംഗ് ചൗട്ടാല പറഞ്ഞു.
സംഭാഷണത്തിലെ ശബ്ദം തന്റേതാണെന്ന് വീരേന്ദര്‍ സമ്മതിച്ചിട്ടുണ്ട്. സിര്‍സയിലെ നേതാവായ ക്യാപ്റ്റന്‍ മന് സിംഗുമായി സംസാരിക്കുന്ന ഭാഗമാണ് പുറത്തുവന്നത്. ജാട്ട് സമരം അവസാനിപ്പിക്കാനും, സമാധാനം പുന:സ്ഥാപിക്കാനുമുളള പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചത്. കൂടാതെ പ്രക്ഷോഭം ആളിക്കത്തിക്കാന്‍ ഉപവാസം അടക്കമുളള സമരമുറകള്‍ ഭീപീന്ദര് സിംഗ് ഹൂഡ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സമരക്കാരുടെ പ്രധാന ആവശ്യമായ സംവരണ വിഷയത്തില്‍ അനുകൂല സമീപനമായിരുന്നു ചര്‍ച്ചയില്‍ സര്‍ക്കാര്‍ പുലര്‍ത്തിയത്. എന്നാല്‍ എന്നിട്ടും ഒറ്റപ്പെട്ട അക്രമസംഭവങ്ങളിലൂടെ വീണ്ടും പ്രതിഷേധം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. ഒടുവില്‍ രാജസ്ഥാനിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുകയും ചെയ്തു. ഗുജറാത്തില്‍ സംവരണം ആവശ്യപ്പെട്ടുള്ള പട്ടേല്‍ വിഭാഗത്തിന്റെ സമരത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഇടപെടല്‍ പിന്നീട് വ്യക്തമായിരുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിവിട്ട് കലാപം സൃഷ്ടിച്ച് പൂര്ണഅരാജകത്വമാണെന്ന് വരുത്തിത്തീര്‍ക്കാനുളള ഗൂഢപദ്ധതിയുടെ ഭാഗമായിട്ടാണ് ഈ നീക്കങ്ങള്‍.