ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിയെ മാനഭംഗപ്പെടുത്തി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ മെഹ്റൗലി -ഗുഡ്ഗാവ് റോഡില്‍ വെച്ച് മൂന്നംഗ സംഘം കാറിലേക്ക് വലിച്ചുകയറ്റി മാനഭംഗപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം യുവതിയെ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ യുവതി വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. കൃത്യം നടന്നത് ഗുഡ്ഗാവ് സ്റ്റേഷന് പരിധിയിലായതിനാല്‍ കേസ് ഇവിടേക്ക് മാറ്റി. മൂന്നംഗസംഘത്തിനൊപ്പം മറ്റൊരു സ്ത്രീ കൂടി ഉണ്ടായിരുന്നതായി യുവതി മൊഴി നല്കി. ഷോപ്പിംഗ് മാളിലും ഇവര്‍ തന്നെ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞു.
ദക്ഷിണ ഡല്‍ഹി സ്വദേശിനിയാണ് മാനഭംഗത്തിന് ഇരയായ യുവതി.