കൊച്ചി: കേരള കോണ്‍ഗ്രസ് ആയി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പി.സി ജോര്‍ജ്. മാന്യമാര്ക്ക് ചുമക്കാന്‍ പറ്റുന്ന പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ് എന്നും അതുകൊണ്ട് തെരഞ്ഞെടുപ്പിന് ശേഷം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ചേക്കേറുമെന്നും പി.സി ജോര്‍ജ് കൊച്ചിയില്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് കൊണ്ട് കര്‍ഷകര്‍ക്കും കത്തോലിക്കാ സഭയ്ക്കും ഒരു നേട്ടവും ഉണ്ടായിട്ടില്ല. പൂഞ്ഞാറില്‍ പിന്തുണ നല്‍കുമെന്ന് ഇടതുപക്ഷം വാക്കാല്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കെ.എം മാണി ഇക്കുറി പാലായില്‍ പരാജയപ്പെടുമെന്നും പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടു. മാണിക്കെതിരെ പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് 300 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും പി.സി ജോര്‍ജ് ആരോപിച്ചു .സ്പീക്കര്‍ക്ക് നേരത്തെ രാജിക്കത്ത് നല്‍കിയെങ്കിലും അത് സ്വീകരിച്ചില്ല. നിയമസഭാ സെക്രട്ടറി അഴിമതിക്കാരനാണെന്നും അദ്ദേഹത്തിനെതിരേ രാഷ്ട്രപതി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പരാതി നല്‍കുമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.